കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടര്‍ന്ന് ഓക്സിജന്‍ കിട്ടാക്കനിയായ സാഹചര്യത്തില്‍ ഇന്ത്യക്ക് സഹായം അമേരിക്കയില്‍ നിന്ന് കിട്ടി തുടങ്ങി. 350 ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്റുകള്‍ അമേരിക്ക നല്‍കിയിട്ടുണ്ട്. പ്രത്യേക എയ‌‍ര്‍ ഇന്ത്യ വിമാനം ഇവയുമായി ഉടന്‍ പുറപ്പെടും. അതെ സമയം സിം​ഗപ്പൂരില്‍ നിന്ന് കൂടുതല്‍ ഓക്സിജന്‍ ടാങ്കറുകള്‍ ഇന്ന് എത്തിക്കും.

കൊവിഡ് പോരാട്ടത്തിനെതിരെ ഇന്ത്യയെ സഹായിക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞതിന് പിന്നാലെയാണ് സഹായമെത്തുന്നത്. അതെ സമയം കൊവിഷീല്‍ഡ്‌ വാക്സിന്‍ നിര്‍മാണത്തിന് അമേരിക്ക അസംസ്കൃത വസ്തുക്കള്‍ കൈമാറുമെന്നാണ് പ്രതീക്ഷ. കൂടാതെ അവശ്യ സേവനങ്ങ ളായ വെന്റിലേറ്റര്‍, പിപിഇ കിറ്റുകള്‍, പരിശോധന കിറ്റുകള്‍, മറ്റ് സാമ്ബത്തിക-സാങ്കേതിക സഹായം എന്നിവ ഉടന്‍ ലഭ്യമാക്കുമെന്ന് യുഎസ് ഇന്ത്യയെ അറിയിച്ചിട്ടുണ്ട്.