ബാലിയുടെ തീരത്തുനിന്നും 100 കിലോമീറ്റര്‍ അകലെ, സമുദ്രത്തില്‍ മുങ്ങിപ്പോയ കെ ആര്‍ ഐ നംഗാല-402 എന്ന അന്തര്‍വാഹിനി മൂന്ന് കഷണങ്ങളായി തകര്‍ന്ന് 2600 അടി താഴ്ചയില്‍ കണ്ടെത്തി. വെള്ളത്തിനടിയില്‍ സ്‌ഫോടക ബോംബ് പരീക്ഷിക്കുന്നതിനിടയിലാണ് 53 ജീവനക്കാരുമായി യാത്രതിരിച്ച കപ്പല്‍ ബുധനാഴ്ച കാണാതായത്. മുഴുവന്‍ ജീവനക്കാരും മരണപ്പെട്ടതായി ഇന്‍ഡോനേഷ്യന്‍ സൈന്യം ഔദ്യോഗികമായി അറിയിച്ചു. കപ്പല്‍ 2600 അടി താഴ്ചയിലുള്ളതിന്റെ സൂചനകള്‍ ഞായറാഴ്ച രാവിലെയാണ് അധികൃതര്‍ക്ക് ലഭിച്ചത്. സിംഗപ്പൂരില്‍ നിന്നും നല്‍കപ്പെട്ട രക്ഷാപ്രവര്‍ത്തനത്തിനുള്ള അന്തര്‍വാഹിനിയുടെ സഹായത്താല്‍ സംഭവം സ്ഥിരീകരിച്ചു.