വാഷിങ്ടണ്‍: കൊവിഷീല്‍ഡ് വാക്സിന് നിര്‍മാണത്തിനു വേണ്ട വസ്തുക്കള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അമെരിക്ക പിന്‍വലിച്ചു. ഇന്ത്യയ്ക്ക് അത് അടിയന്തരമായി തന്നെ ലഭ്യമാക്കുമെന്ന് ബൈഡന് ഭരണകൂടം. ഇന്ത്യയ്ക്ക് അടിയന്തര സഹായങ്ങള്‍ നല്‍കുന്നതിനുള്ള നടപടികളിലാണെന്നും ബൈഡന് ഭരണകൂടം വ്യക്തമാക്കി. കൊവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയെ സഹായിക്കാനുള്ള സമ്മര്‍ദം ശക്തമായ പശ്ചാത്തലത്തിലാണ് യുഎസ് സര്‍ക്കാരിന്റെ പ്രഖ്യാപനം. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവന് ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ടെലിഫോണില്‍ സംസാരിച്ചിരുന്നു
വാക്സിന് വസ്തുക്കള്‍: കയറ്റുമതി വിലക്ക് പിന്‍വലിച്ച് യുഎസ്, ഇന്ത്യയ്ക്കു സഹായം
