നടക്കുന്ന പല ചര്‍ച്ചകളും പരിഭവങ്ങളുമൊന്നും വര്‍ദ്ധിച്ച കോവിഡ് വ്യാപന സാഹചര്യത്തെ ലക്ഷ്യം വച്ചിട്ടല്ല, മറിച്ച്‌ അതിന്റെയെല്ലാം ആത്യന്തികമായ ലക്ഷ്യം ‘അന്ധമായ മോദീ വിരോധം’ മാത്രമാണ്.. ഒരു സംശയവുമില്ല.. വര്‍ഷങ്ങളായി മനസ്സില്‍ കുത്തി നിറച്ചു വച്ചിരിക്കുന്ന മോദീ വിദ്വേഷം ഒഴുക്കിക്കളയുവാനുള്ള ഒരു സുവര്‍ണ്ണാവസരമായി മാത്രമാണ് പലരും ഇതിനെ കാണുന്നത്. അതു കൊണ്ട് തന്നെ അവരുടെ കണ്ണില്‍ പലതും പെടുന്നില്ല, പെടുന്നത് മോദിക്കെതിരായ ദുഷ്പ്രചരണങ്ങള്‍ മാത്രം..

സാമാന്യമായ വിവേചനശേഷി അവശേഷിക്കുന്നവര്‍ ഒന്ന് ചിന്തിച്ചു നോക്കിക്കേ..

1.എന്തു കൊണ്ടാണ് ഒരു ഡോസ് വാക്‌സിന്‍ പോലും സ്വന്തം ജനങ്ങള്‍ക്കായി ഓര്‍ഡര്‍ ചെയ്യാന്‍ തയ്യാറാകാതെ കയ്യും നീട്ടിയിരിക്കുന്ന പിണറായി വിജയന്‍ ഈ നാടിന്റെ രക്ഷകനാകുന്ന സമയത്ത്, 70 ലക്ഷം ഡോസ് വാക്‌സിന്‍ സൗജന്യമായി നല്‍കിയ നരേന്ദ്ര മോദി ക്രൂരനും മരണത്തിന്റെ വ്യാപാരിയുമാകുന്നത് ? നിങ്ങള്‍ പറയൂ…

2. ലോക്ഡൗണ്‍ എന്ന ആവശ്യത്തെ പുശ്ചിച്ച്‌ തള്ളി, മതിയായ ഓക്‌സിജന്‍ ലഭ്യത ഉറപ്പു വരുത്തണമെന്ന നിര്‍ദ്ദേശത്തെ അവഗണിച്ച്‌, കേന്ദ്ര സര്‍ക്കാര്‍ 8 ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കാന്‍ പണം അനുവദിച്ചതില്‍ നിന്നും ഒരെണ്ണം മാത്രം പ്രവര്‍ത്തന സജ്ജമാക്കിയ, ആവശ്യപ്പെട്ട ഓക്‌സിജന്‍, കേന്ദ്ര സര്‍ക്കാര്‍ റെഡിയാക്കിയിട്ടും അത് കൊണ്ടുവരാനായി ഒരു ടാങ്കര്‍ പോലും ഒരുക്കാതെ ഡല്‍ഹി ജനതയ്ക്ക് ശ്വാസം കിട്ടാതെയാക്കിയതിന്റെ പ്രധാന ഉത്തരവാദി അരവിന്ദ് കെജ്രിവാള്‍ നല്ല പിള്ളയാകുമ്ബോള്‍ എങ്ങനെയാണ് മോദി ആ വിഷയത്തില്‍ കുറ്റക്കാരനാകുന്നത്..?

3. ദീര്‍ഘവീക്ഷണക്കാരനായ ബ്രിട്ടീഷ് പ്രധാനമന്ത്രി 3.3 കോടി ജനങ്ങള്‍ക്ക് മാസ്സ് വാക്‌സിനേഷന്‍ നടത്തിയതില്‍ അഭിമാനപുളകിതരാകുന്നവര്‍ക്ക് എന്തു കൊണ്ടാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ആള്‍ക്കാരെ (13.5 കോടി) സൗജന്യമായി ഏറ്റവും കുറഞ്ഞ ദിവസത്തിനുള്ളില്‍ വാക്‌സിനേഷന്‍ നടത്തിയ നരേന്ദ്ര മോദിയെ ഓര്‍ത്ത് അഭിമാനം തോന്നാത്തത്..? അഭിമാനം തോന്നുന്നത് പോട്ടേ.. എന്തിനാണ് തെറി വിളിക്കുന്നത്..?

4. കേരളം, ഓക്‌സിജന്‍ സര്‍പ്ലസ് സംസ്ഥാനമായതിന്റെ ക്രെഡിറ്റ് പിണറായി വിജയന് നല്‍കാന്‍ ഓടിനടക്കുന്നവര്‍ എന്തു കൊണ്ടാണ് ഓക്‌സിജന്‍ കിട്ടാതെ ജനങ്ങള്‍ വലയുന്ന ഡല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനേയും മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറേയും വിമര്‍ശിക്കാതെ മോദിയെ തെറി വിളിക്കുന്നത്.. അത് എന്തു തരം ലോജിക്കാണ്..?

5. കേരളത്തിന്റെ കുറഞ്ഞ മരണനിരക്കിന് കാരണം പിണറായി വിജയന്റെ ഭരണപാടവമാണെങ്കില്‍, ഡല്‍ഹിയുടേയും മഹാരാഷ്ട്രയുടേയുമൊക്കെ ഉയര്‍ന്ന മരണ നിരക്കിന് കാരണക്കാരന്‍ മോദിയാകുന്നതെങ്ങനെയാണ് ? അത് കെജ്രിവാളും താക്കറേയുമാകണ്ടേ..?

6. UK യും US ഉം ബംഗ്ലാദേശുമൊക്കെ കുറഞ്ഞ വിലയ്ക്ക് വാക്‌സിന്‍ വാങ്ങിയെന്നു പറഞ്ഞ് മോദിയെ തെറി വിളിക്കുന്നവര്‍, എന്തു കൊണ്ടാണ് ഏറ്റവും കുറഞ്ഞ നിരക്കില്‍ 150 രൂപയ്ക്ക് ( 2 ഡോളര്‍) ന് കോടിക്കണക്കിന് ഡോസിന്റെ ആദ്യ കരാര്‍ നേടിയ മോദിയുടെ വിലപേശല്‍ ശേഷി കാണാതെ പോകുന്നത്.. അവര്‍ക്ക് എങ്ങനെയാണ് ആദ്യ കരാര്‍ , 3 ഡോളറിനും 4 ഡോളറിനും നേടിയ UK യും US ഉം ബംഗ്ലാദേശുമൊക്കെ 2 ഡോളറിന് വിലയുറപ്പിച്ച ഇന്ത്യയെക്കാള്‍ പ്രിയങ്കരമാകുന്നത്..?

ഉത്തരം ഒന്നേയുള്ളൂ.. മോദീ വിരോധം.. അന്ധമായ മോദീ വിരോധം.. അവാര്‍ഡ് വാപ്പസിയും ബീഫ് ഫെസ്റ്റും CAA വിരുദ്ധസമരവും ഇടനിലക്കാരുടെ വ്യാജ കാര്‍ഷിക സമരവും നോട്ട് നിരോധന കാലത്തെ സമരവും തുടങ്ങി ഇന്നു വരെ മോദിക്കെതിരെ പടച്ചുവിട്ട സകല കുതന്ത്രങ്ങളും എട്ടുനിലയില്‍ പൊട്ടിയതില്‍ നൈരാശ്യം പൂണ്ട് മോദീ വിരോധം ജീവിതവ്രതമായി കണ്ട് അതിനായി സ്വന്തം വിവേചനശേഷി പോലും വലിച്ചെറിഞ്ഞ പരാജിതന്റെ മാനസിക വിഭ്രാന്തി എന്നതിനപ്പുറം മറ്റൊന്നും ഇതിലില്ല..

വിമര്‍ശനങ്ങള്‍ വിഷയാധിഷ്ഠിതമാകണം. അത് അന്ധമായി വ്യക്തി അധിഷ്ഠിതമാകുമ്ബോള്‍ അതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. കുറ്റവും കുറവുമില്ലാത്ത മനുഷ്യരില്ല.. അത് ചൂണ്ടിക്കാട്ടുക തന്നെ വേണം. അതിനായി അവരുടെ നേട്ടങ്ങളെ കണ്ടില്ലെന്നു നടിക്കുന്നതും മറ്റുള്ളവരുടെ കുറ്റങ്ങളെ അവരുടെ തലയില്‍ അടിച്ചേല്‍പ്പിക്കുന്നതും നിഷേധാത്മക നിലപാടായതിനാല്‍ അതിനൊരിക്കലും സ്ഥിരതയുണ്ടാവില്ല.. കാലചക്രം തന്നെ അതിനെ തകര്‍ത്തെറിയും.. ഇനിയും ആ പാഠം തിരിച്ചറിയാത്തവര്‍ക്ക് വീണ്ടും ശ്രമിക്കാം.. പക്ഷേ നിങ്ങള്‍ ഒരിക്കലും വിജയിക്കില്ല.. കാരണം ഭാവാത്മകതയ്ക്കു മേല്‍ നിഷേധാത്മകതയ്ക്ക് സ്ഥായിയായ വിജയം നേടാനാകുമായിരുന്നെങ്കില്‍ ഇന്ന് ഈ ലോകത്ത് മാനവരാശി അവശേഷിക്കുമായിരുന്നില്ല.

Dr. വൈശാഖ് സദാശിവന്‍