ചെന്നൈ:ഡിഎംകെ, എഐഎഡിഎംകെ പാര്‍ട്ടികളുമായി സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി നടനും നേതാവുമായ കമല്‍ഹാസന്‍. പ്രാദേശിക ദ്രാവിഡ പാര്‍ട്ടികളുമായാണ് സഖ്യനീക്കത്തിന് ശ്രമമെന്നും കമല്‍ഹാസന്‍ പറഞ്ഞു. മക്കള്‍ നീതി മയ്യം തമിഴ്നാട്ടിലെ മൂന്നാം മുന്നണിയാണ്. കമല്‍ഹാസനെ യുപിഎ സഖ്യത്തിലേക്ക് കോണ്‍ഗ്രസ് ക്ഷണിച്ചിരുന്നു. അടുത്ത വര്‍ഷമാണ് തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. കമല്‍ഹാസന്റെ പാര്‍ട്ടിക്ക് നിര്‍ണായകമായിരിക്കും തെരഞ്ഞെടുപ്പ്.