തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കെ.ആര് ഗൗരിയമ്മയുടെ നില ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്. ഗൗരിയമ്മ തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണ്. അണുബാധ നിയന്ത്രിക്കാനാണ് ഇപ്പോള്‍ ഡോക്ടര്‍മാരുടെ പരിശ്രമം.
പനിയും ശ്വാസംമുട്ടലും കാരണം കഴിഞ്ഞ ദിവസമാണ് ഗൗരിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആലപ്പുഴയിലെ വീട്ടില്‍ വിശ്ര മത്തിലായിരുന്ന ഗൗരിയമ്മ ആഴ്ചകള്‍ക്ക് മുന്‍പാണ് വഴുതക്കാടുള്ള സഹോദരീപുത്രിയുടെ വീട്ടിലേക്ക് താമസം മാറ്റിയത്.