കൊച്ചി: മംഗലാപുരം ബോട്ട് അപകടത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പ് വീണ്ടും ബോട്ട് അപകടമെന്ന് സൂചന. കൊച്ചിയില്‍ നിന്ന് ബോട്ടില്‍ മീന്‍ പിടിക്കാന്‍ പോയ പതിനൊന്ന് പേരെ കാണാനില്ലെന്ന് പരാതി. മേഴ്‌സിഡസ് എന്ന ബോട്ടില്‍ മത്സ്യബന്ധനത്തിന് പോയവരെയാണ് കാണാതായത്.

കേരള-തമിഴ്നാട് അതിര്‍ത്തിയിലെ വള്ളവിള സ്വദേശികളെയാണ് കാണാതായത്. കാര്‍വാറിനും ഗോവയ്ക്കും ഇടയിലെ ആഴക്കടലില്‍ ബോട്ട് അപകടത്തില്‍പ്പെട്ടെന്നും ബോട്ടിന്റെ അവശിഷ്ടം ആഴക്കടലില്‍ കണ്ടെന്നുമാണ് മറ്റ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. സംഭവത്തില്‍ കോസ്റ്റല്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.