ഇന്ത്യയുടെ വാക്സിന് നിര്‍മ്മാതാക്കള്‍ നിരന്തരമായി വേട്ടയാടപ്പെടുന്നതിനെതിരെ ജിതിന് കെ. ജേക്കബ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. രാജ്യത്ത് ഒരു വ്യവസായം തുടങ്ങിയാല്‍ അത് വിവാദമാക്കാന്‍ ഇന്ത്യയിലെ ഇടതുപക്ഷ ജിഹാദി മാധ്യമ വൈറസുകള്‍ക്ക് നല്ല മിടുക്കാണെന്ന് ജിതിന്റെ ഫേസ്ബുക്കില്‍ പോസ്റ്റില്‍ പറയുന്നു. രാജ്യത്തെ വികസന കുതിപ്പിന് പങ്കാളികള്‍ ആകേണ്ടവര്‍ വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്നതിന് കാരണവും അതുവഴിയുണ്ടാകുന്ന പ്രശ്നവും വിവരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആക്രമണം നേരിടുന്ന രണ്ട് വ്യവസായികള്‍ സെറം ഇന്‍സ്റ്റിറ്റിയൂട്ട് സിഇഒ അദാര്‍ പൂനാവാലയും ഭാരത് ബയോടെക് എംഡി ഡോ. കൃഷ്ണ എല്ലയുമാണെന്നാണ് ജിതിന് പറയുന്നത്. ഇന്ത്യയിലെ വാക്സിന് നിര്‍മ്മാതാക്കളായതിനാല്‍ കമ്മ്യൂണിസ്റ്റ് ജിഹാദി മാദ്ധ്യമ വൈറസുകള്‍ ഇരുവരെയും വളഞ്ഞിട്ടാക്രമിക്കുകയാണ്. തദ്ദേശീയമായി വാക്സിന് നിര്‍മ്മിച്ച ഭാരത് ബയോടെക് എംഡിയണ് അവരുടെ ഏറ്റവും വലിയ ശത്രുവെന്നും ജിതിന് പറയുന്നു.
ഇന്ത്യയില്‍ ആദ്യം വാക്സിന് പരീക്ഷണം തുടങ്ങിയപ്പോള്‍ വലിയ എതിര്‍പ്പുണ്ടായി. മനുഷ്യരെ പരീക്ഷണ വസ്തുക്കള്‍ ആക്കുന്നു, ബിജെപി വാക്സിനാണ് എന്നൊക്കെയായിരുന്നു എതിര്‍ത്തവരുടെ പ്രതികരണം. പിന്നീട് ക്ലിനിക്കല്‍ ട്രയല്‍ നടത്താതെ അനുമതി കൊടുത്തു എന്നായി. അവസാനം വാക്സിന്റെ ഫലം തെളിയിക്കപ്പെട്ടിട്ടും എതിര്‍പ്പ് തുടര്‍ന്നു. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്സിന് നല്കിയപ്പോള് പോലും അതെടുക്കാന്‍ പ്രബുദ്ധ വിഭാഗം തയാറായില്ലെന്നും അതേ കോമാളികള്‍ ഇപ്പോള്‍ വാക്സിന് ക്ഷാമം എന്നുപറഞ്ഞു നിലവിളിക്കുകയാണെന്നും ജിതിന് വിമര്‍ശിച്ചു.
സെറം ഇന്‍സ്റ്റിറ്റിയൂട്ടും ഭാരത് ബയോടെക്കും ദേശസാല്‍ക്കരിക്കണം എന്ന് പറഞ്ഞാണ് ഇപ്പോള്‍ ബഹളം. ഫാര്‍മാ കമ്ബനികള്‍ അവരുടെ മൂലധനവും, ടെക്നോളജിയും, കഠിനാധ്വാനവും, കാര്യക്ഷമതയും കൊണ്ട് വാക്സിന് കണ്ടുപിടിച്ചു. വിദേശ വാക്സിനുകളെക്കാള്‍ കുറഞ്ഞ വിലയാണ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന വാക്സിനുകള്‍ക്ക്. ഇന്ത്യന്‍ കമ്പനികള്‍ വാക്സിന് കണ്ടുപിടിച്ചില്ലായിരുന്നു എങ്കില്‍ ഇന്ന് എന്താകുമായിരുന്നു അവസ്ഥയെന്നും വിമര്‍ശിക്കുന്നവര്‍ക്ക് ക്യൂബയില്‍ നിന്ന് സൗജന്യമായി ഇറക്കുമതി ചെയ്യാന്‍ പാടില്ലായിരുന്നോ എന്നും ജിതിന് ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ദാദാഭായി നവറോജിയുടെ ‘Drain of wealth’ theory നമുക്കെല്ലാവര്‍ക്കും അറിയാം. ബ്രിട്ടീഷുകാര്‍ ഇന്ത്യയുടെ സമ്ബത്ത് മുഴുവന്‍ ഊറ്റിയെടുത്ത് കൊണ്ടുപോയ കാര്യമാണ് അത്. പക്ഷെ രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷം നമ്മള് കണ്ടുവരുന്നത് ‘Brain drain’ നെ കുറിച്ചാണ്. അതായത് ഇന്ത്യയിലെ ഏറ്റവും ബുദ്ധിയുള്ള യുവജനത അമേരിക്കയിലേക്കും മറ്റു വികസിത രാഷ്ട്രങ്ങളിലേക്കും വിദ്യാഭ്യാസത്തിനും ജോലിക്കുമൊക്കെയായായി കുടിയേറുകയും പിന്നീട് ആ രാജ്യങ്ങളുടെ വികസനകുതിപ്പില്‍ പങ്കളികള്‍ ആകുകയും കാലക്രമേണ അവിടുത്തെ പൗരന്മാരാകുകയും ചെയ്യുന്ന രീതി.
ഇന്ത്യയുടെ വികസനകുതിപ്പിന് പങ്കാളികളാകേണ്ടവര്‍ മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറുന്നത് വഴി രാജ്യത്തിനുണ്ടാകുന്ന നഷ്ട്ടം പറഞ്ഞറിയിക്കാനാകില്ല. മികച്ച തലച്ചോറുകള്‍ രാജ്യത്തിന് പുറത്തേക്ക് ഒഴുകുന്നതിന്റെ കാരണങ്ങള്‍ നിരവധിയാണ്. ഇന്ത്യയില്‍ പതിറ്റാണ്ടുകള്‍ നിന്നിരുന്ന നെഹ്രുവിയന്‍ സോഷ്യലിസ്റ്റ് സാമ്ബത്തീക നയം, ലൈസന്‍സ് രാജ്, സംവരണം, മതഭ്രാന്തും -രാഷ്ട്രീയ അടിമത്വവും ബാധിച്ച മാധ്യമ ക്രിമിനലുകളുടെ വേട്ടയാടല്‍, സയന്റിഫിക് ടെംപെറിനേക്കാള് മതത്തിന്റെയും ജാതിയുടെയും മേല്‍ക്കോയ്മ, എന്തിലും ഏതിലും ഉള്ള അമിതമായ രാഷ്ട്രീയ ഇടപെടല്‍, സാമൂഹിക സുരക്ഷിതത്വംവും അടിസ്ഥാന സൗകര്യ വികസനവും ഇല്ലാത്തത്, നിക്ഷേപകരെ ചൂഷകരായി കണ്ട് വേട്ടയാടുന്ന മനോഭാവം, വര്‍ഷങ്ങള്‍ നീളുന്ന കോടതി വ്യവഹാരം അങ്ങനെ പലതും..
1990 കളില്‍ രാജ്യം സോഷ്യലിസ്റ്റ് സമ്പത് വ്യവസ്ഥ ഉപേക്ഷിച്ചു എങ്കിലും ഇപ്പോഴും ആ പ്രാകൃത ആശയത്തിന്റെ അവശിഷ്ട്ടങ്ങള്‍ നമ്മുടെ രാജ്യത്ത് നിലവിലുണ്ട്. അമേരിക്കയിലെയും മറ്റും വന്‍കിട ജോലിയും, വ്യവസായങ്ങളും ഉപേക്ഷിച്ച് ഇന്ത്യയിലെത്തി വ്യവസായം തുടങ്ങിയ പലരും അവസാനം മടുത്തിട്ട് തിരികെ പോയിട്ടുണ്ട്. കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ നിക്ഷേപം നടത്തിയവര്‍ എത്രയോപേര്‍ ആത്മഹത്യയില്‍ അഭയം പ്രാപിച്ചു.
ഒരു വ്യവസായം തുടങ്ങിയാല്‍ അത് വിവാദം ആക്കാന്‍ ഇന്ത്യയിലെ ഇടതുപക്ഷ ജിഹാദി മാധ്യമ വൈറസുകള്‍ക്ക് നല്ല മിടുക്കാണ്. മനുഷ്യാവകാശപ്രവര്‍ത്തകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ഇന്ത്യയിലെ ജനം ബാലറ്റിലൂടെ തള്ളിക്കളഞ്ഞ ചൈനയുടെ താല്‍പ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഇടതുപക്ഷം എന്ന കൊടും ക്രിമിനലുകള്‍, ഇന്ത്യയെ താലിബാന് ആക്കാന്‍ നടക്കുന്ന മതതീവ്രവാദികള്‍, അവരുടെ പണത്തിനു വേണ്ടി മുട്ടിലിഴയുന്ന സാംസ്ക്കാരിക നായകര്‍ എന്നറിയപ്പെടുന്ന കുറെ ചെന്നായ്ക്കള്‍ , വ്യവസായങ്ങളെ നശിപ്പിക്കുന്ന യൂണിയന് പ്രവര്‍ത്തനങ്ങള്‍ അങ്ങനെ ഉള്ള നൂറായിരം പ്രതിസന്ധികളെ അതിജീവിച്ചാണ് ഇന്ത്യയില്‍ വ്യവസായം നടക്കുന്നത്. ഇന്ത്യ വ്യാവസായികമായി ശക്തിപ്പെടരുത് എന്നാഗ്രഹിക്കുന്ന വിദേശ ശക്തികള്‍ക്കുവേണ്ടി രാജ്യത്തെ ജനത്തിന് തൊഴിലും, രാജ്യത്തിന് നികുതിയും, അടിസ്ഥാന സൗകര്യ വികസനവും നടത്തുന്ന വ്യവസായികളെ വേട്ടയാടുകയും, വിവാദങ്ങളില്‍ പെടുത്തുകയും ചെയ്യുന്നത് നിത്യസംഭവമാണ്.
കര്‍ണാടകയിലെ ഐ ഫോണ്‍ നിര്‍മാണ കേന്ദ്രം ആക്രമിച്ചു തകര്‍ത്തത് ഇടതുപക്ഷ തീവ്രവാദ യൂണിയന് ആയിരുന്നു. സംഭവം ഉണ്ടായി തൊട്ടടുത്ത നിമിഷം ചൈനയുടെ ഔദ്യോഗിക മാധ്യമം ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നത് സുരക്ഷിതമല്ല എന്ന് മറ്റു രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ചെയ്തത്. ഇതില്‍നിന്നു തന്നെ മനസിലാക്കാം രാജ്യത്തിനുള്ളിലെയും പുറത്തെയും ശത്രുക്കളുടെ പ്രവര്‍ത്തന രീതി.
ഇപ്പോള്‍ ലോകമെങ്ങും കോവിഡ് പടര്‍ന്നു പിടിച്ചപ്പോള്‍ വാക്സിന് ഗവേഷണത്തിനും നിര്‍മാണത്തിനും മുന്നില്‍ നിന്നത് ഇന്ത്യയായിരിന്നു. നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ക്ക് വാക്സിന് നല്‍കിയത് ഇന്ത്യയാണ്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള അസംസ്കൃത വസ്തുക്കള്‍ കൂടി കൊണ്ടാണ് നമ്മള് വാക്സിന് നിര്‍മിക്കുന്നത്. അതുകൊണ്ടുതന്നെ മറ്റു രാജ്യങ്ങളോടും നമുക്ക് കടപ്പാടുണ്ട്. സ്വാഭാവികമായും ഇന്ത്യയില്‍ നിര്‍മിച്ച വാക്സിനുകള്‍ മറ്റു രാജ്യങ്ങള്‍ക്കും കൊടുക്കേണ്ടിവരും.
ഇന്നിപ്പോള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആക്രമണം നേരിടുന്ന രണ്ട് വ്യവസായികള്‍ Serum Institute CEO Adar Poonawalla യും Bharat Biotech MD Dr Krishna Ella യുമാണ്. കമ്മ്യൂണിസ്റ്റ്- ജിഹാദി മാധ്യമ വൈറസുകള്‍ വളഞ്ഞിട്ടാക്രമിക്കുകയാണ് ഇരുവരെയും. കാരണം ഇവരാണ് ഇന്ത്യയിലെ വാക്സിന് നിര്‍മാതാക്കള്‍. ഭാരത് ബയോടെക് എംഡി ആണ് അവരുടെ ഏറ്റവും വലിയ ശത്രു. കാരണം അദ്ദേഹമാണ് തദ്ദേശീയമായി വാക്സിന് ഇന്ത്യയില്‍ നിര്‍മിച്ചത്.
അമേരിക്കയിലെ വന്‍കിട ജോലി ഉപേക്ഷിച്ചു തിരിച്ച് ഇന്ത്യയിലേക്ക് വന്നു വ്യവസായം തുടങ്ങി ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ കൊടുക്കുകയും, ആയിരക്കണക്കിന് കോടി രൂപ നികുതിയായും, കയറ്റുമതിയിലൂടെയും രാജ്യത്തിന് നേടിത്തന്ന വ്യക്തിയാണ് Dr Krishna Ella. ഒരു കര്‍ഷക കുടുംബത്തില്‍ നിന്ന് വന്ന അദ്ദേഹത്തിന് ഇന്ത്യയുടെ സാധാരണക്കാരന്റെ അവസ്ഥ മനസിലാകും.
സാധാരണഗതിയില്‍ രാജ്യം ഇത്തരം പ്രതിസന്ധി നേരിടുമ്ബോള്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് എല്ലാ സഹായങ്ങളും, വാക്സിനും മറ്റും പതിനായിരക്കണക്കിന് കോടി രൂപ കൊടുത്തായിരുന്നു വാങ്ങിയിരുന്നത്. അതില്‍ നിന്ന് ആയിരക്കണക്കിന് കോടി രൂപയും കമ്മീഷന് ആയി അടിച്ചുമാറ്റിയിരുന്നു. ആ അവസ്ഥക്കാണ് മാറ്റം ഉണ്ടായത്. ഇതാണ് അവരെ അസ്വസ്ഥരാക്കുന്ന മറ്റൊരു ഘടകം.
അമേരിക്കയില്‍ വാക്സിന് പരീക്ഷണം നടക്കുന്നു, ഇന്ത്യയിലെ വാക്സിന് എവിടെ മോദിജി എന്നായിരുന്നു ആദ്യ ചോദ്യം? ഇന്ത്യയില്‍ ആദ്യം വാക്സിന് പരീക്ഷണം തുടങ്ങിയപ്പോള്‍ എന്തായിരുന്നു എതിര്‍പ്പ്. മനുഷ്യരെ പരീക്ഷണ വസ്തുക്കള്‍ ആക്കുന്നു, ബിജെപി വാക്സിന് ആണ് എന്നൊക്കെയായിരുന്നു. പിന്നീട് ക്ലിനിക്കല്‍ ട്രയല്‍ നടത്താതെ അനുമതി കൊടുത്തു എന്നായി, അവസാനം വാക്സിന്റെ ഫലം തെളിയിക്കപ്പെട്ടിട്ടും എതിര്‍പ്പ് തുടര്‍ന്നു. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്സിന് നല്കിയപ്പോള് പോലും അതെടുക്കാന്‍ പ്രബുദ്ധ വിഭാഗം തയാറായില്ല. അതെ കോമാളികള്‍ ഇപ്പോള്‍ വാക്സിന് ക്ഷാമം എന്നുപറഞ്ഞു നിലവിളിക്കുന്നു.
ഇപ്പോള്‍ Serum Institute ഉം Bharat Biotech ഉം ദേശസാല്‍ക്കരിക്കണം എന്ന് പറഞ്ഞാണ് ബഹളം. ഫാര്‍മാ കമ്ബനികള്‍ അവരുടെ മൂലധനവും, ടെക്നോളജിയും, കഠിനാധ്വാനവും, കാര്യക്ഷമതയും കൊണ്ട് വാക്സിന് കണ്ടുപിടിച്ചു. വിദേശ വാക്സിനുകളെക്കാള്‍ കുറഞ്ഞ വിലയാണ് ഇന്ത്യയില്‍ നിര്‍മിക്കുന്ന വാക്സിനുകള്‍ക്ക്. ഇന്ത്യന്‍ കമ്പനികള്‍ വാക്സിന് കണ്ടുപിടിച്ചില്ലായിരുന്നു എങ്കില്‍ ഇന്ന് എന്താകുമായിരുന്നു അവസ്ഥ? ഈ ബഹളം ഉണ്ടാക്കുന്നവര്‍ക്ക് വാക്സിന് കണ്ടെത്താന്‍ പാടില്ലായിരുന്നോ? അല്ലെങ്കില്‍ ക്യൂബയില്‍ നിന്ന് സൗജന്യമായി ഇറക്കുമതി ചെയ്യാന്‍ പാടില്ലായിരുന്നോ?
ശരിക്കും ഇന്ത്യയോടുള്ള സ്നേഹമല്ല, അവരുടെ നിരാശയും, ദേഷ്യവുമാണ് ഈ പ്രകടിപ്പിക്കുന്നത്. 130 കോടി ജനത്തിനുള്ള വാക്സിന് ഇന്ത്യ വിദേശ ഇറക്കുമതി ചെയ്യുക ആയിരുന്നു എങ്കില്‍ കയറ്റുമതി ചെയ്യുന്ന രാജ്യത്തിനുണ്ടാകുന്ന നേട്ടം, ഇവര്‍ക്ക് കിട്ടുമായിരുന്ന കമ്മീഷന് അതൊക്കെയാണ് ഇവരുടെ പ്രശ്നം. പാവപ്പെട്ടവര്‍ക്ക് ഫ്ലാറ്റ് നിര്‍മിച്ചുകൊടുക്കാനുള്ള 10 കോടിയുടെ പ്രോജെക്ടില്‍ 4 കോടി കമ്മീഷന് കൈപറ്റുന്നവരുടെ മുന്നിലേക്ക് 130 കോടി ജനത്തിന് വാക്സിന് ഇറക്കുമതി ചെയ്യാനുള്ള പദ്ധതി കിട്ടിയാല്‍ എന്താകും സംഭവിക്കുക എന്ന് പറയേണ്ടല്ലോ.
രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്ന വാക്സിന് നിര്‍മാണം കണ്ടുപിടിച്ച, അത് ആദ്യഘട്ടത്തില്‍ 14 കോടി പേരിലെത്തിച്ച ഈ വ്യവസായികള്‍ രാജ്യത്തിന് നല്കിയ സംഭാവന വിലമതിക്കാനാകാത്തതാണ്. അവര്‍ക്ക് ഇതില്‍ നിന്ന് ലഭിക്കുന്ന പണം ഇന്ത്യയില്‍ തന്നെയാണ് തുടര്‍ന്നും നിക്ഷേപിക്കുക. അത് പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുകയും, കൂടുതല്‍ അടിസ്ഥാന സ്വകര്യ വികസനത്തിന് വഴിവെക്കുകയും ചെയ്യും.
ഈ നേട്ടം കാണുമ്പോള്‍ കൂടുതല്‍ വിദേശ ഇന്ത്യക്കാര്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താനും മറ്റും തയ്യാറാകുകയും ചെയ്യും. അത് രാജ്യത്തിനുണ്ടാക്കുന്ന നേട്ടം എത്രത്തോളം ആകുമെന്ന് സാമാന്യ ബോധം ഉള്ളവര്‍ക്ക് മനസിലാകും.
ഇനി അതല്ല അവരെ വേട്ടയാടാന്‍ അനുവദിക്കുക ആണെങ്കില്‍ രാജ്യം പ്രതിസന്ധിയില്‍ ആകുമ്ബോള്‍ വിദേശ രാജ്യങ്ങളുടെ മുന്നില്‍ പോയി ഓരോന്നിനും ഓഛാനിച്ചു നില്ക്കാം. അവര്‍ പറയുന്ന പണം കൊടുത്ത് അവരുടെ നിബന്ധനകള്‍ പാലിച്ച് എല്ലാം ഇറക്കുമതി ചെയ്യാം. അതാണ് ഇവിടെ കിടന്നു ബഹളം വെക്കുന്ന രാജ്യദ്രോഹികളും ആഗ്രഹിക്കുന്നതും.
ലോകത്തിലെ ഒട്ടുമിക്ക കമ്പനികളുടെയും തലപ്പത്ത് ഇന്ത്യക്കാരാണ്. ഇന്ത്യ നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം ഉണ്ട്, അതിനുള്ള സാങ്കേതിക വിദ്യയും ഇന്ത്യക്കാരന്റെ തലയിലുണ്ട്. ലോകത്ത് മറ്റെല്ലായിടത്തും അവനത് നടപ്പാക്കാന്‍ അറിയാം, ഇന്ത്യയിലൊഴികെ. ഇന്ത്യയില്‍ അത് നടപ്പാക്കാന്‍ സമ്മതിക്കാത്തത് ആരാണ് എന്നും ഇന്ന് നമുക്കറിയാം. സമൂഹം പ്രതികരിക്കണം, അല്ലെങ്കില്‍ നമ്മളെ ഇവര്‍ പ്രാകൃത നൂറ്റാണ്ടിലേക്ക് കൊണ്ടുപോകും.
‘Brain drain’ ഇനിയും ഉണ്ടാകാതെ നോക്കണമെങ്കില്‍ ലോകം തള്ളിക്കളഞ്ഞ പ്രാകൃത ആശയവുമായി നടക്കുന്നവനെയൊക്കെ തിരഞ്ഞടുപ്പിലൂടെ മാത്രമല്ല, സര്‍വ ശക്തിയുമെടുത്ത് അടിച്ചമര്‍ത്തണം. അവര്‍ക്ക് മനസിലാകുന്ന ഭാഷയിലൂടെ വേണം അവരെ നേരിടേണ്ടത്. അത് എന്താണെന്ന് ഇസ്രായേല്‍ ലോകത്തിന് കാട്ടി തന്നിട്ടുമുണ്ട്.