ന്യൂഡൽഹി ∙ കോവിഡ് രണ്ടാം തരംഗം രാജ്യത്തെ പിടിച്ചു കുലുക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനെ നേരിടാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സാധ്യമായതെല്ലാം ചെയ്യുന്നു. സംസ്ഥാനങ്ങൾക്ക് എല്ലാ പിന്തുണയും നൽകും. ആരോഗ്യ പ്രവർത്തകരുടെ ചെറുത്തുനിൽപ്പിന് അഭിവാദ്യമെന്നും മോദി പറഞ്ഞു. പ്രതിമാസ റേഡിയോ പ്രഭാഷണമായ ‘മൻ കി ബാത്ത്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

സൗജന്യ വാക്സീൻ പദ്ധതി തുടരും. തെറ്റായ പ്രചാരണങ്ങൾക്ക് ചെവി കൊടുക്കരുത്. വാക്‌സിനേഷനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ഇരയാകരുതെന്ന് അഭ്യർഥിക്കുന്നു. കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാന സർക്കാരുകൾക്കും സൗജന്യ വാക്സീൻ അയച്ചിട്ടുണ്ടെന്ന് നിങ്ങൾ എല്ലാവരും അറിഞ്ഞിരിക്കണം. 45 വയസ്സിന് മുകളിലുള്ള എല്ലാ ആളുകൾക്കും ഇത് പ്രയോജനപ്പെടുത്താം. മേയ് 1 മുതൽ 18 വയസ്സിന് മുകളിലുള്ളവർക്ക് വാക്സീനുകൾ ലഭ്യമാകും– പ്രധാനമന്ത്രി വ്യക്തമാക്കി.

രാജ്യത്തെ കോർപറേറ്റ് മേഖലയ്ക്കും അവരുടെ ജീവനക്കാർക്കു വാക്സിനേഷൻ നൽകി വാക്സീൻ ഡ്രൈവിൽ പങ്കെടുക്കാൻ കഴിയും. രാജ്യത്തിന്റെ സൗജന്യ വാക്സിനേഷൻ പ്രോഗ്രാം ഭാവിയിലും തുടരും. ഈ സൗജന്യ വാക്സിനേഷൻ പ്രോഗ്രാമിന്റെ പ്രയോജനങ്ങൾ കഴിയുന്നത്ര ആളുകളിൽ എത്തുമെന്ന് ഉറപ്പാക്കാൻ സംസ്ഥാനങ്ങളോട് അഭ്യർഥിക്കുന്നു – പ്രധാനമന്ത്രി പറഞ്ഞു.സൗജന്യ വാക്സീൻ പദ്ധതി തുടരും. തെറ്റായ പ്രചാരണങ്ങൾക്ക് ചെവി കൊടുക്കരുത്. വാക്‌സിനേഷനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ഇരയാകരുതെന്ന് അഭ്യർഥിക്കുന്നു. കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാന സർക്കാരുകൾക്കും സൗജന്യ വാക്സീൻ അയച്ചിട്ടുണ്ടെന്ന് നിങ്ങൾ എല്ലാവരും അറിഞ്ഞിരിക്കണം. 45 വയസ്സിന് മുകളിലുള്ള എല്ലാ ആളുകൾക്കും ഇത് പ്രയോജനപ്പെടുത്താം. മേയ് 1 മുതൽ 18 വയസ്സിന് മുകളിലുള്ളവർക്ക് വാക്സീനുകൾ ലഭ്യമാകും– പ്രധാനമന്ത്രി വ്യക്തമാക്കി.

രാജ്യത്തെ കോർപറേറ്റ് മേഖലയ്ക്കും അവരുടെ ജീവനക്കാർക്കു വാക്സിനേഷൻ നൽകി വാക്സീൻ ഡ്രൈവിൽ പങ്കെടുക്കാൻ കഴിയും. രാജ്യത്തിന്റെ സൗജന്യ വാക്സിനേഷൻ പ്രോഗ്രാം ഭാവിയിലും തുടരും. ഈ സൗജന്യ വാക്സിനേഷൻ പ്രോഗ്രാമിന്റെ പ്രയോജനങ്ങൾ കഴിയുന്നത്ര ആളുകളിൽ എത്തുമെന്ന് ഉറപ്പാക്കാൻ സംസ്ഥാനങ്ങളോട് അഭ്യർഥിക്കുന്നു – പ്രധാനമന്ത്രി പറഞ്ഞു.