സഹോദരന്റെ കൊലപാതകത്തില്‍ കന്നട നടിയും മോഡലുമായ ഷനായ കത്വെ(24) ഉള്‍പ്പെടെ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഷനായ ഉള്‍പ്പെടെ നിയാസാഹിം കട്ടിഗര്‍ (21), തൗസിഫ് ചന്നാപുര്‍ (21), അല്‍താഫ് മുല്ല (24), അമാന്‍ ഗിരാനിവാലെ (19) എന്നിവരാണ് പിടിയിലായത്. ഷനായയുടെ പ്രണയത്തിന് തടസ്സം നിന്നതാണ് സഹോദരന്‍ രാകേഷ് കത്വെ (32) ന്റെ കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.

രാകേഷ് കത്വെ (32) യുടെ മൃതദേഹം കഴിഞ്ഞ ദിവസം ധാര്‍വാഡിനു സമീപം വനത്തില്‍ നിന്നു കണ്ടെത്തിയിരുന്നു. ഷനായയുടെ കാമുകന്‍ നിയാസ് അഹമ്മദ് കാട്ടിഗറിനെയും മൂന്നു സുഹൃത്തുക്കളെയുമാണ് ഹുബ്ബള്ളി റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നിയാസ് അഹമ്മദുമായുള്ള ബന്ധത്തെ രാകേഷ് എതിര്‍ത്തതാണു കൊലപാതകത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു.

ഏപ്രില്‍ 9 ന് പുതിയ സിനിമയുടെ പ്രൊമോഷനായി ഷാനയ ഹബ്ബള്ളി സന്ദര്‍ശിച്ചിരുന്നു. അതേദിവസം തന്നെ അവരുടെ വീട്ടില്‍ കൊലപാതകം നടന്നതായാണ് കണ്ടെത്തല്‍. രാകേഷിനെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു, പിന്നീട് ഒരു ദിവസത്തിനുശേഷം കട്ടിഗറും സുഹൃത്തുക്കളും ചേര്‍ന്ന് മൃതദേഹം പല ഭാഗങ്ങളാക്കി നഗരത്തിലും പരിസരത്തും വിവിധ സ്ഥലങ്ങളില്‍ വലിച്ചെറിയുകയായിരുന്നു.