ന്യൂദല്‍ഹിയില്‍ രോഗികള്‍ മരിച്ച നിര്‍ഭാഗ്യകരമായ സംഭവങ്ങളെ, മോദിയെ തെറിവിളിക്കാനുള്ള സുവര്‍ണ്ണാവസരമായി കാണുന്നവര്‍ക്ക്, ഡല്‍ഹിയിലെ ഓക്‌സിജന്‍ വിതരണവുമായി ബന്ധപ്പെട്ട് കെജ്രിവാള്‍ സര്‍ക്കാര്‍ നടത്തിയ കുറ്റകരമായ അനാസ്ഥയെ, ഡല്‍ഹി ഹൈക്കോടതി അതിരൂക്ഷമായി വിമര്‍ശിച്ചതിനെ വേണേല്‍ കാണാതെ പോകാം. എന്നാല്‍ യാഥാര്‍ത്ഥ്യം അറിയാന്‍ താല്‍പര്യമുള്ളവര്‍ അതറിയണം.

കോടതിയുടെ ചോദ്യങ്ങള്‍ ഇപ്രകാരമായിരുന്നു…

ഡല്‍ഹിയ്ക്കു വേണ്ടി 3 ദിവസം മുന്നേ അനുവദിച്ച ഓക്‌സിജന്‍ സ്വീകരിക്കുവാന്‍ വേണ്ട ടാങ്കര്‍ സംവിധാനം എന്തുകൊണ്ട് ഡല്‍ഹി ഭരണകൂടം ഒരുക്കിയില്ല..?

ഡല്‍ഹി ഉദ്യോഗസ്ഥര്‍ക്ക് നടപടിക്രമങ്ങള്‍ അറിയില്ലേ.? നിങ്ങളുടെ രാഷ്ട്രീയ മേധാവി (അരവിന്ദ് കെജ്രിവാള്‍ ) തന്നെ അഡ്മിനിസ്‌ട്രേറ്റീവ് മേഖലയില്‍ പരിചയമുള്ള ആളല്ലേ..?

എല്ലാ സംസ്ഥാനങ്ങളും അവര്‍ക്കായി അനുവദിക്കുന്ന ഓക്‌സിജന്‍ സ്വീകരിക്കുവാനായി സ്വന്തം നിലയ്ക്ക് ടാങ്കര്‍ സംവിധാനം ഒരുക്കുമ്ബോള്‍ നിങ്ങള്‍ എന്തു കൊണ്ട് ചെയ്തില്ല..? കേന്ദ്ര സര്‍ക്കാര്‍ സംവിധാനങ്ങളുമായി യോജിച്ച്‌ അത് ചെയ്യേണ്ടത് നിങ്ങളല്ലേ..?

നിങ്ങള്‍ക്കായി അനുവദിക്കപ്പെട്ട ഓക്‌സിജന്‍ കൊണ്ടുവരാനുള്ള വ്യവസ്ഥ ചെയ്യേണ്ടത് നിങ്ങള്‍ തന്നെയല്ലേ ? അല്ലാതെ അത് നിങ്ങളുടെ വീട്ടുപടിക്കല്‍ കൊണ്ടെത്തിക്കണമോ..?

നിങ്ങള്‍ റൂര്‍ക്കേലയിലേക്കും കലിംഗ നഗറിലേക്കും ടാങ്കര്‍ അയച്ചോ..? റയില്‍വേയുടെ വിശദീകരണ പ്രകാരം അവര്‍ ഡല്‍ഹിയില്‍ നിന്നുള്ള ടാങ്കറുകള്‍ക്കായി കാത്ത് നില്‍ക്കുകയാണ്. കിഴക്കന്‍ മേഖലയില്‍ 15000 മെട്രിക് ടണ്‍ ഓക്‌സിജന്‍ സംഭരിക്കപ്പെട്ടിട്ടുണ്ട്..

ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര റയില്‍വേ മന്ത്രി പീയൂഷ് ഗോയലിന്റെ വിശദീകരണം ഇപ്രകാരമായിരുന്നു..

ഡല്‍ഹിക്ക് നല്‍കേണ്ട ഓക്‌സിജന്‍ സപ്ലൈ റെഡിയായിരുന്നു.. എന്നാല്‍ അത് കൈപ്പറ്റാന്‍ ഡല്‍ഹി ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്ന് ആരും എത്തിയില്ല.. മറ്റെല്ലാ സംസ്ഥാനങ്ങളും ടാങ്കര്‍ സംവിധാനമൊരുക്കി റയില്‍വേയോട് സഹകരിക്കുന്നുണ്ട്. എന്നാല്‍ ഡല്‍ഹി, അവരുടെ മുന്നില്‍ കൊണ്ടുപോയി വിളമ്ബി കൊടുക്കണമെന്ന തരം നിലപാടിലാണ്.

ഇതാണ് യാഥാര്‍ത്ഥ്യം. കേന്ദ്ര സര്‍ക്കാരു റയില്‍വേയും സംയുക്തമായി ഒരുക്കിക്കൊടുത്ത ഓക്‌സിജന്‍, കൃത്യസമയത്ത് ഡല്‍ഹിയിലെത്തിക്കുവാന്‍ വേണ്ട സംവിധാനം ഒരുക്കുന്നതില്‍ ഡല്‍ഹിയിലെ കെജ്രിവാള്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിന്റെ ഫലമാണ് ഡല്‍ഹിയില്‍ നിന്നു വരുന്ന ന്ദിര്‍ഭാഗ്യകരമായ വാര്‍ത്തകള്‍ക്ക് നിദാനം.. പൊതുജനാരോഗ്യപാലനത്തില്‍ പ്രാഥമികമായി ഉത്തരവാദിത്തമുള്ള ഡല്‍ഹി സംസ്ഥാന സര്‍ക്കാര്‍ വരുത്തിയ അനാസ്ഥയെ, മോദിയുടെ കുറ്റമായി ചിത്രീകരിക്കാനാണ് ഇവിടെ പലരും ശ്രമിക്കുന്നത്.. അവരോട് ഒന്നേ പറയാനുള്ളൂ..

‘അസൂയയ്ക്കും കഷണ്ടിക്കും അന്ധമായ മോദീ വിരോധത്തിനും മരുന്നില്ല ‘