വരുംദിവസങ്ങളില്‍ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ക്ക് കേരളത്തില്‍ സാധ്യത.നിയന്ത്രണങ്ങളും കോവിഡ് പ്രതിരോധനടപടികളും തിങ്കളാഴ്ച നടക്കുന്ന സര്‍വകക്ഷിയോഗം ചര്‍ച്ചചെയ്യും.രാത്രിയിലെ കടയടപ്പ് നേരത്തേയാക്കിയതിലും പോലീസ് ഇടപെടലുകളിലും വ്യാപാരികള്‍ ഇപ്പോള്‍ത്തന്നെ എതിര്‍പ്പുയര്‍ത്തിയിട്ടുണ്ട്.

ശനിയും ഞായറും നടപ്പാക്കിയതുപോലുള്ള നിയന്ത്രണം വോട്ടെണ്ണല്‍ വരെയോ അതുകഴിഞ്ഞ് ഒരാഴ്ചകൂടിയോ വേണമെന്ന അഭിപ്രായമുണ്ട്.ലോക്ഡൗണ്‍ ഒഴിവാക്കിയുള്ള പ്രതിരോധ നടപടികളില്‍ സര്‍ക്കാരിനു പിന്തുണയുണ്ടെന്നു പ്രതിപക്ഷനേതാവും വ്യക്തമാക്കിയിട്ടുണ്ട്.ഫലപ്രഖ്യാപനദിവസം വലിയ ആഘോഷം വേണ്ടെന്ന നിലപാടാകും സര്‍വകക്ഷിയോഗത്തില്‍ യു.ഡി.എഫ്. സ്വീകരിക്കുക. ലോക്ഡൗണിനോട് ബി.ജെ.പി.യും യോജിക്കില്ല.