മലയാള സിനിമയിലെ ശ്രദ്ധേയ താരമാണ് സുരഭിലക്ഷ്മി. നിരവധി സിനിമകളില്‍ ചെറുതും, വലുതുമായ വേഷങ്ങള്‍ ചെയ്ത നടി, മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ജേതാവ് കൂടിയാണ്. ദേശീയ അവാര്‍ഡിന് ശേഷം തനിക്ക് ഉണ്ടായ അനുഭവങ്ങളെക്കുറിച്ച്‌ നടി തുറന്ന് പറഞ്ഞിരിക്കുകയാണ്. സുരഭി ലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെ:-

“ന​ട​നും​ ​’​ക​പ്പേ​ള​”​​ ​സി​നി​മ​യു​ടെ​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​മു​ഹ​മ്മ​ദ് ​മു​സ്ത​ഫ​ ​പ​റ​ഞ്ഞു.​ ​ഒ​ന്നും​ ​പ്ര​തീ​ക്ഷി​ക്ക​രു​ത്,​ ​ന​മ്മ​ള്‍​ ​നാ​യ​ക​നും​, ​നാ​യി​ക​യു​മ​ല്ല.​ ​നാ​ട​ക​ത്തി​ല്‍​ ​നി​ന്നാ​ണ് ​വ​ര​വ്. ​ഗോ​ഡ്‌​ഫാ​ദ​റി​ല്ല.​ ​ഇ​താ​യി​രു​ന്നു​ ​മു​സ്‌​ത​ഫ​യു​ടെ​ ​വാ​ക്കു​ക​ള്‍.​ ​എ​നി​ക്കു​ ​മു​ന്‍പേ ​ദേ​ശീ​യ​ ​അ​വാ​ര്‍​ഡ് ​ജേ​താ​വാ​യ​താ​ണ് ​മു​സ്‌​ത​ഫ.​ ​തു​ട​ര്‍​ന്നും​ ​ആ​ത്മാ​ര്‍​ത്ഥ​ത​യോ​ടെ​ ​നി​ര​ന്ത​ര​മാ​യി​ ​ജോ​ലി​ ​ചെ​യ്യ​ണ​മെ​ന്നും​ ​മു​സ്ത​ഫ​ ​ഉ​പ​ദേ​ശി​ച്ചു.​ ​ത​ള​ര്‍​ന്നു​ ​പോ​വു​ന്ന​ ​സ​മ​യ​ത്തേ​ക്കു​ള്ള​ ​ഊ​ര്‍​ജ​മാ​ണ് ​പു​ര​സ്‌​കാ​ര​മെ​ന്ന് ​ ജീവിതം പഠിപ്പിച്ചു.​ 2016​ല്‍​ ​മി​ക​ച്ച​ ​ന​ടി​ക്കു​ള്ള​ ​ദേ​ശീ​യ​ ​അ​വാ​ര്‍​ഡ്.​ ​അ​തി​നു​ശേ​ഷം​ ​മൂ​ന്നു​വ​ര്‍​ഷം​ ​സി​നി​മ​യി​ല്‍​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കാ​ന്‍​ ​അ​വ​സ​രം​ ​ല​ഭി​ച്ചി​ല്ല.​ ​ഒ​ന്നോ​, ​ര​ണ്ടോ​ ​സി​നി​മ​ ​വ​ന്നു.​ ​കൊ​മേ​ഴ്സ്യ​ല്‍​ ​സി​നി​മ​ ​അ​ക​ലം​ ​പാ​ലി​ക്കു​ന്ന​താ​യി​ ​തോ​ന്നി.​ ​ഒ​ന്നും​ ​സം​ഭ​വി​ച്ചി​ല്ല​ല്ലോ​ ​എ​ന്നോ​ര്‍​ത്ത് ​നി​രാ​ശ​പ്പെ​ടു​ന്നി​ല്ല.​ ​എ​ത്ര​ ​ചെ​റി​യ​ ​വേ​ഷ​മാ​ണെ​ങ്കി​ലും​ ​ഇ​പ്പോ​ഴും​ ​അ​ഭി​ന​യി​ക്കു​ന്നു.​ ​ഇ​വി​ടെ​ ​ഉ​ണ്ടെ​ന്ന് ​അ​റി​
​യി​ക്കു​ന്നു.​ ​ദേ​ശീ​യ​ ​അ​വാ​ര്‍​ഡ് ​ല​ഭി​ച്ച​ ​ശേ​ഷം​ ​അ​ഭി​ന​യി​ച്ച​ ​സി​നി​മ​ക​ളി​ല്‍​ ​എ​നി​ക്ക് ​ര​ണ്ടോ​, ​മൂ​ന്നോ​ ​സീ​ന്‍​ ​കൂ​ടു​ത​ലാ​യി​ ​കി​ട്ടി.​ ​അ​താ​ണ് ​ഉ​ണ്ടാ​യ​ ​ഏ​ക​മാ​റ്റം.​ ​പോ​യ​ ​വ​ര്‍​ഷം​ ​ഹ​രി​കു​മാ​ര്‍​ ​സാ​റി​ന്റെ​ ​ജ്വാ​ലാ​മു​ഖി,​ ​സൗ​ബി​ന്‍​ ​ഷാ​ഹി​ര്‍,​ ​ദി​ലീ​ഷ് ​പോ​ത്ത​ന്‍,​ ​ഹ​രീ​ഷ് ​ക​ണാ​ര​ന്‍​ ​എ​ന്നി​വ​ര്‍​ക്കൊ​പ്പം​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ല്‍​ ​എ​ത്തു​ന്ന​ ​ക​ള്ള​ന്‍,​ ​ത​ല​ ​എ​ന്നീ​ ​സി​നി​മ​ക​ളു​ടെ​ ​ഭാ​ഗ​മാ​വാ​ന്‍​ ​ക​ഴി​ഞ്ഞു.​ ​

ഇ​ന്ദ്ര​ന്‍​ചേട്ട​ന്റെ​ ​ നാ​യി​ക​യാ​യി​ ​പൊ​രി​വെ​യി​ല്‍,​ ​ഇ​ന്ദ്ര​ജി​ത്തി​ന്റെ​ ​അ​നു​രാ​ധ​ ​ക്രൈം​ ​ന​മ്ബര്‍ 59​/2019​ ​എ​ന്നി​വ​ ​ലോ​ക്ക് ​ഡൗ​ണി​ന് ​മു​ന്‍പും, ​ശേ​ഷ​വു​മാ​യി​ ​സം​ഭ​വി​ച്ചു.​ ​ഇ​പ്പോ​ള്‍​ ​അ​നൂ​പ് ​മേ​നോ​ന്റെ​ ​’​പ​ത്മ​”​യി​ല്‍​ ​ടൈ​റ്റി​ല്‍​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​​വ​ത​രി​പ്പി​ക്കു​ന്നു.​ ​ആ​ദ്യ​മാ​യി​ ​കൊ​മേ​ഴ്സ്യ​ല്‍​ ​സി​നി​മ​യി​ല്‍​ ​നാ​യി​ക​യാ​യി​ ​അ​ഭി​ന​യി​ക്കാ​ന്‍​ ​പോ​വു​ക​യാ​ണ്.​ ​ദേ​ശീ​യ​ ​അ​വാ​ര്‍​ഡ് ​ല​ഭി​ച്ച​ശേ​ഷം​ ​ജീ​വി​തം​ ​മാ​റി​യി​ട്ടി​ല്ല.​ ​അ​വാ​ര്‍​ഡ് ​ല​ഭി​ക്കു​മ്ബോള്‍ ​ആ​ഘോ​ഷ​മാ​ണ്.​ ​പി​ന്നീ​ട് ​ഞാ​നെ​ന്ന​ ​വ്യ​ക്തി​ക്കും​, ​ന​ടി​ക്കും​ ​ഉൗ​ര്‍​ജം​ ​പ​ക​രാ​ന്‍​ ​മാ​ത്ര​മു​ള്ള​താ​കു​ന്നു​ ​അ​വാ​ര്‍​ഡ്.​ ​വ​രാ​ന്‍​ ​പോ​കു​ന്ന​ ​സി​നി​മ​യി​ലെ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ല്ലാം​ ​ശ​ക്ത​വും​ ​ഒ​പ്പം​ ​സ​ന്തോ​ഷ​വും​ ​ത​രു​ന്നു”