തത്തമംഗലത്ത് അങ്ങാടിവേലയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി കുതിരയോട്ടം നടത്തിയത് പോലിസ് ഇടപെട്ട് തടഞ്ഞു. തത്തമംഗലം അങ്ങാടി വേലയുമായി ബന്ധപ്പെട്ടാണ് കുതിരയോട്ടം സംഘടിപ്പിച്ചത്. 54 കുതിരകളെ പങ്കെടുപ്പിച്ചാണ് കുതിരയോട്ടം നടത്തിയത്. റോഡിന്റെ ഇരുവശങ്ങളിലും ജനങ്ങള്‍ തടിച്ചുകൂടി.

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ നടന്ന പരിപാടിയെക്കുറിച്ച്‌ വിവരം ലഭിച്ച പോലിസ് സംഘാടകരോട് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് സംഘാടകര്‍ക്കെതിരേയും കുതിരയോട്ടത്തില്‍ പങ്കെടുത്തവര്‍ക്കെതിരേയും പോലിസ് കേസെടുക്കുകയും ചെയ്തു.