കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ രാജ്യത്തുണ്ടായ ഓക്സിജന്‍ ക്ഷാമം കൂടുതല്‍ മരണങ്ങള്‍ക്ക് കാരണമാകുന്നു. ഡല്‍ഹിയിലെ ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 20 കോവിഡ് രോഗികള്‍ ഓക്സിജന്‍ ലഭിക്കാതെ മരിച്ചു.
വെള്ളിയാഴ്ച അര്‍ധരാത്രിയാണ് ആശുപത്രിയില്‍ ഓക്സിജന്‍ ശേഖരം തീര്‍ന്നത്. ഇതോടെ തീവ്രപരിചരണ വിഭാഗത്തിലുണ്ടായിരുന്നവര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഏകദേശം 200 ഓളം ഓക്സിജന്‍ ആവശ്യമായ കോവിഡ് രോഗികള്‍ നിലവില്‍ ആശുപത്രിയിലുണ്ടെന്നാണ് വിവരം. ഇവര്‍ക്ക് 45 മിനിറ്റ് മാത്രം നല്കാന് കഴിയുന്ന ഓക്സിജന്‍ ശേഖരമേ ആശുപത്രിയില്‍ ശേഷിക്കുന്നുള്ളൂ എന്നും കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര ഇടപെടലുണ്ടാകണമെന്നുമാണ് ഡോക്ടര്‍മാരുടെ ആവശ്യം.