രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണവായ്പ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ്  അവരുടെ മുപ്പത്തിയ്യായിരത്തിലധികംജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കോവിഡ്-19 സൗജന്യ വൈദ്യസഹായം ലഭ്യമാക്കും.

ഇതിനായി കോഴഞ്ചേരിയിലും പത്തനംതിട്ടയിലുമുള്ള മുത്തൂറ്റ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ സഹായത്തോടെ സൗജന്യടെലിഫോണിക്, വീഡിയോ കണ്‍സള്‍ട്ടേഷന്‍ ജീവനക്കാര്‍ക്കു ലഭ്യമാക്കും. ഈ മെഡിക്കല്‍ സൗകര്യം 24 മണിക്കൂറും ജീവനക്കാര്‍ക്കുംഅവരുടെ കുടുംബാംഗങ്ങള്‍ക്കും ലഭ്യമായിരിക്കും.

കോവിഡ് 19-ന്റെ രണ്ടാം വരവിനെതിരേയുള്ള പോരാട്ടാത്തിന്റെ ഭാഗമായിട്ടാണ് ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും തങ്ങളുടെ സാങ്കേതികവിദ്യ വഴി ഈ മെഡിക്കല്‍ സഹായം ലഭ്യമാക്കുന്നതെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ്അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.