തലസ്ഥാനത്തെ പത്ത് പഞ്ചായത്തുകളില്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പുറപ്പെടുവിച്ചു. കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
അണ്ടൂര്‍ക്കോണം, പെരുങ്കടവിള, കാരോട്, കൊല്ലയില്‍, അരുവിക്കര, അമ്ബൂരി, കാട്ടാക്കട, കുന്നത്തുകാല്‍, ആര്യങ്കോട്, ഉഴമലയ്ക്കല്‍ എന്നീ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ. ഇവിടങ്ങളില്‍ അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ പാടില്ല.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് മുകളിലേക്ക് എത്തിയതോടെയാണ് 10 പഞ്ചായത്തില്‍ കര്‍ശന നിയന്ത്രണത്തിന് ജില്ലാ ഭരണകൂടം തയാറായത്. ഇവിടങ്ങളില്‍ അവശ്യസേവനത്തിനുള്ള കടകള്‍ മാത്രമേ തുറന്നു പ്രവര്‍ത്തിക്കൂ. യാത്രാ നിയന്ത്രണവും ഏര്‍പ്പെടുത്തും. പോലീസ് പട്രോളിംഗ് മേഖലയില്‍ ശക്തമാക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.