കൊച്ചി: മെഴ്സിഡീസ് ബെന്സ് ഇന്ത്യയില്നിര്മിച്ച ആദ്യ എഎംജി ശ്രേണി വാഹനമായ എഎംജി ജിഎല്സി 43 4മാറ്റിക് കൂപെപുറത്തിറക്കി. ഇന്ത്യയില്നിര്മിച്ച ആദ്യ എഎംജി ആയ എഎംജി ജിഎല്സി 43 4മാറ്റിക് കൂപെ മാനേജിങ് ഡയറക്ടറുംസിഇഒയുമായ മാര്ട്ടിന്ഷെവെകും, എക്സിക്യൂട്ടീവ് ഡയറക്ടര്പീയുഷ് അരോരയും ചേര്ന്നാണ് പുറത്തിറക്കിയത്.

മെഴ്സിഡീസ് ബെന്സിന്റെ 11 മോഡലുകളാണ് ഇപ്പോള്രാജ്യത്തു നിര്മിക്കുന്നത്. പ്രതിവര്ഷം 20,000 ആഡംബര കാറുകള്നിര്മിക്കാനുള്ള ശേഷിയാണ് പൂനെയിലുള്ള നിര്മാണശാലയ്ക്കുള്ളത്

തങ്ങളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട നേട്ടമാണിതെന്ന്  രാജ്യത്തു നിര്മിച്ച ആദ്യ എഎംജി പുറത്തിറക്കുന്നതിനെ കുറിച്ച്മാര്ട്ടിന്ഷെവെക് പറഞ്ഞു.

മെഴ്സിഡീസ് ബെന്സ് ജിഎല്സിയുടെ വൈവിധ്യമാര്ന്ന മികവുകളും സ്പോര്ട്ട്സ് കാറിന്റെ സവിശേഷതകളുമാണ് എഎംജിജിഎല്സി 43 4മാറ്റികിനുള്ളത്. 76.70 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. പുതുതലമുറാ കാറുകള്‍, സെഡാന്‍, എസ്യുവിതുടങ്ങിയവയ്ക്കു ശേഷം ഇപ്പോള്എഎംജിയും ഒരിടത്തു തന്നെ നിര്മിക്കാവുന്ന സൗകര്യമാണ് ഇതോടെ മെഴ്സിഡീസ് ബെന്സ്ഇന്ത്യയ്ക്കു സ്വന്തമായിരിക്കുന്നത്.