നടി മേഘ്‌നരാജിന്റെ ഭര്‍ത്താവും കന്നഡ നടനുമായ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വിയോഗ വാര്‍ത്ത സിനിമാലോകത്തിനും ആരാധകര്‍ക്കും ഒരുപോലെ ഞെട്ടലുണ്ടാക്കിയതായിരുന്നു. ഓര്‍ക്കാപ്പുറത്തുള്ള ചിരഞ്ജീവിയുടെ വിയോഗത്തില്‍ തളര്‍ന്ന ഭാര്യ മേഘ്ന രാജിനെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും തളര്‍ന്നിരുന്നു. ചിരഞ്ജീവി യാത്രാകുമ്ബോള്‍ മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു മേഘ്ന. കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിനിടയിലാണ് മരണം പ്രിയതമനെ കവര്‍ന്നത്. ഹൃദയസ്തംഭനം മൂലമായിരുന്നു 39കാരനായ ചിരഞ്ജീവി സര്‍ജ്ജയുടെ വിയോഗം.

കുഞ്ഞ് ജനിച്ചതോടെ ചിരു പുനര്‍ജനിച്ചെന്നാണ് മേഘ്‌ന പറഞ്ഞത്. കോവിഡ് കാലത്തായിരുന്നു ജൂനിയര്‍ ചിരു ജനിച്ചത്. മേഘ്‌ന ഭയപ്പെട്ടത് പോലെ തന്നെ കുഞ്ഞ് ചിരുവിനും കോവിഡ് ബാധിച്ചു. ഭര്‍ത്താവിന്റെ വിയോഗത്തിന് ശേഷമുള്ള മേഘ്‌നയുടെ മറ്റൊരു പ്രതിസന്ധിയായിരുന്നു ഇത്.

ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലൂടെ താന്‍ നേരിട്ട അവസ്ഥയെ കുറിച്ച്‌ പറയുകയാണ് മേഘ്‌ന. തന്നെയും വല്ലാതെ ഭയപ്പെടുത്തിയിരുന്നു കോവിഡ്. രണ്ട് മാസം പ്രായമുള്ളപ്പോഴാണ് മകന് കോവിഡ് സ്ഥിരീകരിച്ചത്. ആ സമയത്ത് താന്‍ വല്ലാതെ പരിഭ്രാന്തിയിലായിരുന്നുവെന്നും മേഘ്‌ന പറഞ്ഞു. കോവിഡ് പോസ്റ്റീവ് ആയ കുട്ടികളെ എങ്ങനെ പരിചരിക്കണം എന്ന ഡോ നിഹാര്‍ പരേഖുമായി നടി സമീറ റെഡ്ഡി നടത്തിയ ചോദ്യോത്തര പരിപാടിയുടെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് മേഘ്‌ന ഇക്കാര്യം കുറിച്ചത്.

മാതാപിതാക്കള്‍ക്ക് അസുഖം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ജൂനിയര്‍ ചിരുവിനും മേഘ്നയ്ക്കും കോവിഡ് വന്നത്. കുഞ്ഞതിഥിയുടെ പേരിടല്‍ ചടങ്ങ് ഗംഭീരമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലായിരുന്നു മേഘ്നയുടെ കുടുംബം. അതിനിടയിലായിരുന്നു ഇവര്‍ക്ക് അസുഖം സ്ഥിരീകരിച്ചത്. 2018 ഏപ്രില്‍ 29ന് കോറിമംഗലം സെന്റ് ആന്റണീസ് പള്ളിയില്‍ വച്ചായിരുന്നു മേഘ്‌നയുടേയും ചിരഞ്ജീവി സര്‍ജയുടെയും വിവാഹം.

മെയ് 2ന് ഹിന്ദു ആചാരപ്രകാരം ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ വച്ചും വിവാഹച്ചടങ്ങുകള്‍ ഉണ്ടായിരുന്നു. യക്ഷിയും ഞാനും എന്ന വിനയന്‍ ചിത്രത്തിലൂടെ മലയാളത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ച മേഘ്‌ന രാജിന്റെ വിവാഹ വാര്‍ത്ത മലയാളികളും ഏറ്റെടുത്തിരുന്നു. വിവാഹം കഴിഞ്ഞ് ദാമ്ബത്യ ബന്ധത്തിന് രണ്ട് വര്‍ഷത്തെ ആയുസ് മാത്രമുള്ളപ്പോഴാണ് ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വിയോഗം.