മലപ്പുറം : പരീക്ഷക്ക് കോപ്പിയടിച്ചെന്നാരോപിച്ചു .സംഭവത്തെ തുടര്‍ന്ന് അധ്യാപകര്‍ സ്കൂളില്‍ വച്ച് അപമാനിച്ച മനോവിഷമത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം . അധ്യാപകര്‍ക്കെതിരെ പരാതിയുമായി രക്ഷിതാക്കള്‍.കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് മേലാറ്റൂര്‍ ആര്.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആദിത്യയാണ് വീടിന്റെ മുകളിലത്തെ നിലയില്‍ തൂങ്ങിമരിച്ചത്.മറ്റാരോ കോപ്പിയടിക്കാനായി കൊണ്ടുവന്ന കടലാസ് താന്‍ ഇരിക്കുന്ന ബഞ്ചിനു സമീപം കണ്ടു . ഇതുകണ്ട് ടീച്ചര്‍ തെറ്റിദ്ധരിച്ചെന്നും പരീക്ഷക്ക് കോപ്പിയടിച്ചെന്നാരോപിച്ച് അധ്യാപിക വഴക്കുപറഞ്ഞെന്നും അപമാനിച്ചെന്നും കുട്ടി വീട്ടിലെത്തിയ ഉടനെ സഹോദരി ആതിരയോട് പറഞ്ഞിരുന്നു. അതെസമയം സംഭവവുമായി ബന്ധപെട്ട് പരീക്ഷാ ഹാളില്‍ കോപ്പിയടി നടന്നുവെന്ന് അധ്യാപിക പറഞ്ഞിരുന്നുവെന്നും ബാക്കി കാര്യങ്ങളെക്കുറിച്ചൊന്നും അറിയില്ലെന്നുമാണ് സ്കൂള്‍ പ്രിന്‍സിപ്പാള്‍ സുഗുണ പ്രകാശന് പ്രതികരിച്ചത്.
കോപ്പിയടിച്ചെന്ന ആരോപണത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ച സംഭവം ; അധ്യാപകര്‍ക്കെതിരെ പരാതിയുമായി രക്ഷിതാക്കള്‍
