കാക്കനാട് : മകളെ കൊലപ്പെടുത്തി പുഴയിലെറിഞ്ഞ ശേഷം കേരളം വിട്ട സനു കോയമ്പത്തൂരിലെത്തി ജീവിതത്തിന്റെ സുഖലോലുപത ആസ്വദിക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തല്‍. മകളെ കൊലപ്പെടുത്തിയതിന്റെ യാതൊരു ഉത്കണ്ഠയും അയാളെ അലട്ടിയിരുന്നില്ലെന്നും പൊലീസ് പറയുന്നു.
കേരളം വിട്ട ശേഷമുള്ള ആര്ഭാടജീവിതത്തെക്കുറിച്ച് സനുമോഹന് തന്നെയാണ് അന്വേഷണസംഘത്തിന് മുന്നില്‍ മനസു തുറന്നത്.
സിനിമ, ബാര്‍, ചൂതാട്ടകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായിരുന്നു സനുമോഹന്. പോസ്റ്റുമാര്‍ട്ടത്തിന് ശേഷം മകള്‍ വൈഗയുടെ മൃതദേഹം വിട്ടുകിട്ടാനായി ബന്ധുക്കള്‍ ഏറണാകുളം ജനറല്‍ ആശുപത്രിക്ക് മുന്നില്‍ വിങ്ങലോടെ കാത്തിരിക്കുമ്പോള്‍ കോയമ്പത്തൂരില്‍ മള്‍ട്ടിപ്ലക്സ് തിയേറ്ററില്‍ പുതുതായി ഇറങ്ങിയ മലയാളം സിനിമ കാണുകയായിരുന്നു സനുമോഹന്.
വൈഗയുടെ മൃതദേഹം ഏറ്റുവാങ്ങുന്നതും സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തിരക്കിലായിരുന്നു അന്നേരമത്രയും കുടുംബം.