തിയേറ്ററുകളില്‍ വന്‍ വിജയവും, പ്രേക്ഷക പ്രശംസ നേടുകയും ചെയ്ത കര്‍ണന്റെ വിജയത്തിനുശേഷം ധനുഷും, മാരിസെല്‍വരാജും ഒരുമിക്കുന്ന ചിത്രം അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കും. ധനുഷ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇരുവരും ഒരുമിച്ച കര്‍ണന്‍, ഒരു ജനതയുടെ അതിജീവനത്തിന്റെ കഥയാണ് പറഞ്ഞത്.

ചിത്രം തമിഴകത്ത് വലിയ ചലനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. റൂസ്സോ ബ്രദേഴ്സ് സംവിധാനം ചെയ്യുന്ന ഹോളിവുഡ് ചിത്രത്തിലാണ് ധനുഷ് ഇപ്പോള്‍ അഭിനയിക്കുന്നത്. ഗ്രീനേയുടെ, ഗ്രേമാന്‍ എന്ന പുസ്തകം ആസ്പദമാക്കിയാണ് ചിത്രം തയ്യാറാക്കുന്നത്.