പാരീസ്​: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതി രൂക്ഷമായി തുടരുന്നതിനിടെ ഇന്ത്യക്ക്​ എന്ത്​ സഹായവും നല്‍കാന്‍ തയാറാണെന്ന് പ്രഖ്യാപിച്ച്‌ ​ ഫ്രഞ്ച്​ പ്രസിഡന്‍റ്​ ഇമാനുവല്‍ മാക്രോണ്‍. ട്വിറ്ററിലൂടെയാണ്​ ​ഇന്ത്യന്‍ ജനതക്കൊപ്പമാണെന്ന്​ മാക്രോണ്‍ വ്യക്തമാക്കിയത് .

“കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന്​ എല്ലാ സഹായവും നല്‍കും. പോരാട്ടത്തില്‍ ഇന്ത്യന്‍ ജനതക്ക്​ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ഈ പോരാട്ടത്തില്‍ ഫ്രാന്‍സ്​ നിങ്ങളോടൊപ്പമുണ്ടാക്കും. എന്ത്​ സഹായത്തിനും ഞങ്ങള്‍ തയാറാണ്​ -ഇമാനുവല്‍ മാ​ക്രോണ്‍ ട്വീറ്റില്‍ കുറിച്ചു . ഫ്രഞ്ച്​ അംബാസിഡര്‍ ഇമാനുവല്‍ ലെനിനാണ്​ മാക്രോണിന്‍റെ പ്രസ്​താവന ട്വീറ്റ്​ ചെയ്​തത്​.

അതെ സമയം ചൈനയും ഇന്ത്യക്ക്​ സഹായം വാഗ്​ദാനം ചെയ്​ത്​ രംഗത്തെത്തിയിരുന്നു. കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ ഓക്​സിജന്​ രാജ്യത്ത്​ വലിയ ക്ഷാമം അനുഭവപ്പെടുന്നുണ്ട്​. ഓക്​സിജന്‍ ലഭിക്കാതെ നിരവധി പേരാണ്​ രാജ്യത്ത്​ മരിച്ച്‌ വീഴുന്നത് . പ്രതിദിന കോവിഡ് കേസുകള്‍ മൂന്ന് ലക്ഷത്തിലധികo റിപ്പോര്‍ട്ട് ചെയ്ത് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വിദേശ രാജ്യങ്ങള്‍ ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്തത് .