തൃശൂര്‍:  ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. ഇതോടെ ക്ഷേത്രത്തില്‍ ബുക് ചെയ്തിട്ടുള്ള എല്ലാ വിവാഹങ്ങളും നടത്താന്‍ അനുമതിയായി. വിവാഹങ്ങള്‍ നിര്‍ത്തി വച്ചതിനെതിരെ വ്യാപകമായ പരാതി ഉണ്ടായതിനെ തുടര്‍ന്നാണ് ജില്ല കലക്ടര്‍ വെള്ളിയാഴ്ച രാവിലെ വിലക്ക് നീക്കിയത്.

 

കോവിഡ് പ്രോടോകോള്‍ പാലിച്ച്‌ ഓരോ വിവാഹസംഘത്തിലും 12 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അനുവാദമുണ്ടാകുക. കോവിഡ് രോഗവ്യാപനം രൂക്ഷമായതോടെ ഭക്തര്‍ക്ക് നിയന്ത്രണ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച മുതല്‍ ഒരുദിവസം ആയിരം പേര്‍ക്ക് മാത്രമാണ് ദര്‍ശനത്തിന് അനുമതിയുള്ളത്.