മന്ത്രി ജി.സുധാകരനെതിരെ പുന്നപ്ര-വയലാര്‍ സമരഭൂമിയില്‍ പോസ്റ്റര്‍. വര്‍ഗ വഞ്ചകനെന്ന് ആക്ഷേപിച്ചാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ‘രക്തസാക്ഷികള്‍ പൊറുക്കില്ലെടോ വര്‍ഗ്ഗ വഞ്ചകാ. സുധാകരാ.. എന്നാണ് പോസ്റ്ററില്‍ പറഞ്ഞിരിക്കുന്നത്.
എന്നാല്‍ പോസ്റ്റര്‍ പതിച്ച ഫ്ളക്സ് ബോര്‍ഡ് സിപിഎം പ്രവര്‍ത്തകര്‍ നീക്കം ചെയ്തു. പുന്നപ്ര തെക്ക് പഞ്ചായത്തില്‍ രക്തസാക്ഷി മണ്ഡപം സ്ഥിതി ചെയ്യുന്ന വാര്‍ഡിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ പോസ്റ്റര്‍ നീക്കിയ പാര്‍ട്ടി പ്രവര്‍ത്തകരോ നേതാക്കളോ പ്രതികരണം നടത്തിയിട്ടില്ല. നേരത്തെ, ഇതേ സ്ഥലത്ത് ജി.സുധാകരന് സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു.ആലപ്പുഴ ജില്ലയില്‍ സിപിഎമ്മില്‍ കുറച്ചു നാളായി സംഘടനാ തലത്തില്‍ പ്രശ്നങ്ങള്‍ പുകയുകയാണ്.