ന്യൂദല്‍ഹി : സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന് ആദരാഞ്്ജലികള്‍ അര്‍പ്പിച്ചതില്‍ അബന്ധം പിണഞ്ഞ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക വാദ്ര. കോവിഡ് ബാധിച്ച മകന്‍ മരിച്ചതില്‍ യെച്ചൂരിക്ക് അനുശോചന സന്ദേശം അറിയിച്ച്‌ പ്രധാനമന്ത്രി അടക്കം നിരവധി പ്രമുഖരാണ് ട്വീറ്റ് ചെയ്തത്.

ഇതിനു പിന്നാലെയാണ് സീതാറാം യെച്ചൂരി എന്നതിന് പകരം സീതാറാം കേസരി എന്ന് നല്‍കി പ്രിയങ്ക അനുശോചന സന്ദേശം ട്വീറ്റ് ചെയ്തത്. സന്ദേശം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തതോടെ പ്രിയങ്ക പോസ്റ്റ് പിന്‍വലിച്ച്‌ മറ്റൊന്ന് ട്വീറ്റ് ചെയ്‌തെങ്കിലും അതിലും അബന്ധം പറ്റി.

അനുയായികളില്‍ ആരോ എഴുതി നല്‍കിയത് അതുപോലെ തന്നെ പോസ്റ്റ് ചെയ്യുകയായിരുന്നു. അതില്‍ പ്ലീസ് ട്വീറ്റ് എന്ന് എഴുതിയതും അനുശോചന സന്ദേശത്തിനൊപ്പം തന്നെ കോപ്പി പേസ്റ്റ് ചെയ്തു. ഇതോടെ സമൂഹ മാധ്യമങ്ങള്‍ വീണ്ടും പരിഹാസമായി എത്തുകയായിരുന്നു. ഒരു അനുശോചന സന്ദേശം പോലും സ്വന്തമായി എഴുതാന്‍ പറ്റാത്ത വജ്രായുധം എന്നാണ് ചിലര്‍ പ്രിയങ്കയ്ക്ക് നേരെയുള്ള പരിഹാസം