കൊച്ചി : സൗജന്യമായി വാക്സിന്‍ നല്‍കുമെന്ന് വാഗ്ദാനം നല്‍കിയ പിണറായി സര്‍ക്കാര്‍ വാക്സിന്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ അടപ്പിക്കുന്നു .

സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വാക്‌സിന്‍ സ്വീകരിച്ചവര്‍ വാക്‌സിനേഷന് വരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്നതാണ് സോഷ്യല്‍ മീഡിയയുടെ ക്യാമ്പയിന്‍ ആണെന്ന മട്ടിലാണ് പ്രചരിപ്പിക്കുന്നത് .

കേരളത്തില്‍ നിന്ന് സൗജന്യമായി രണ്ട് ഡോസ് കൊറോണ വാക്‌സിന്‍ സ്വീകരിച്ചാല്‍ വരുന്ന തുക 800 രൂപയാണ്. ഈ തുക എല്ലാവര്‍ക്കും വാക്‌സിന്‍ എത്തിക്കാനായി സംസ്ഥാന സര്‍ക്കാരിനെ സഹായിക്കുന്നതിന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്നാണ് ആവശ്യപ്പെടുന്നത് .

വാക്‌സിന്‍ ചലഞ്ച് എന്ന ഹാഷ് ടാഗോടെ സൈബര്‍ സഖാക്കള്‍ ഈ പണപ്പിരിവിനു പബ്ലിസിറ്റിയും നല്‍കുന്നുണ്ട് . ഇന്ന്‌ പകല്‍ 1 മണിവരെ 9.48 ലക്ഷം രൂപയാണ്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ എത്തിയത്‌. മാത്രമല്ല വാക്സിന്‍ സ്വന്തമായി എടുക്കാന്‍ സാമ്ബത്തിക ശേഷിയുള്ളവരെക്കൊണ്ട് 800 ല്‍ കൂടുതല്‍ തുക ദുരിതാശ്വാസ നിധിയിലേക്ക് അടപ്പിക്കുന്നതായും സൂചനയുണ്ട്.