കോഴിക്കോട്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയ ഞായറാഴ്ച നിയന്ത്രണങ്ങളില്‍ വിവാഹ ചടങ്ങുകള്‍ക്ക് ഇളവ്. ജില്ലാ കലക്ടറാണ് ഇത് സംബന്ധിച്ച്‌ ഉത്തരവ് പുറപ്പെടുവിച്ചത്.

വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും, 20 പേര്‍ക്ക് മാത്രമേ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവാദമുണ്ടാകൂ.

ആരോഗ്യമേഘലയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമാകില്ല.

പൊതുസ്ഥലത്ത് അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടുന്നതും വിലക്കിയിട്ടുണ്ട്. ബീച്ച്‌, പാര്‍ക്ക്, ടൂറിസം ഉള്‍പ്പെടെയുള്ള പൊതു പ്രദേശങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളതല്ല.

ജില്ലയില്‍ ബുധനാഴ്ച 2645 പോസിറ്റീവ് കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കനത്ത ജാഗ്രതയിലാണ് അധികൃതര്‍.

788 പേര്‍ രോഗമുക്തരായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.05 ശതമാനമാണ്.