കോഴിക്കോട്: സംസ്ഥാനത്ത് എല്ലാവര്‍ക്കും കൊവിഡ് 19 വാക്‌സിന്‍ സൗജന്യമായി നല്‍കേണ്ടതില്ലെന്നും പിണറായി വിജയന്‍ കയ്യടി നേടാന്‍ നടത്തുന്ന ഈ ബഡായി നിര്‍ത്തണമെന്നും ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി. 2 ലക്ഷം കോടിയിലധികം കടമുള്ള ഒരു സംസ്ഥാനത്തിന്റെ താല്‍കാലിക അധിപനായ പിണറായി കൈയ്യടി മോഹിച്ച നടത്തുന്ന ബഡായി നിര്‍ത്തി ഇറങ്ങിപ്പോകൂ എന്നും പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിലാണ് അബ്ദുള്ളക്കുട്ടിയുടെ വിമര്‍ശനം. ഏറ്റവും പാവപ്പെട്ടവര്‍ക്കാവട്ടെ എല്ലാ സൗജന്യ നയങ്ങളെന്നും ഗ്യാസ് സബ്‌സിഡി നിര്‍ത്തിയതിന് സമാനമാണ് കൊവിഡ് വാക്‌സിന്‍ സൗജന്യമായി കൊടുക്കേണ്ട എന്ന് കേന്ദ്രം തീരുമാനിച്ചതിന് പിന്നിലെന്നും പറഞ്ഞു. ന്റേയും, ഡോക്ടറായ ഭാര്യയുടെ വരുമാനം വെച്ച്‌ സബ്‌സിഡിക്ക് അര്‍ഹരല്ല എന്ന ബോധ്യം വെച്ച്‌ സൗജന്യമായിട്ടല്ല വാക്സിന്‍ എടുത്തതെന്നും പറഞ്ഞു.

കേന്ദ്രത്തിന്റെ പുതിയ വാക്‌സിന്‍ പോളിസി അനുസരിച്ച്‌ മെയ് 1 മുതല്‍ സ്വകാര്യ ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ വാക്സിന്‍ നല്‍കില്ല. പകരം ആശുപത്രികള്‍ നേരിട്ട് വാക്സിനുകള്‍ നിര്‍മ്മാതാക്കളില്‍ നിന്ന് വാങ്ങണം. വാക്‌സിന്‍ ഡോസുകളുടെ 50 ശതമാനം കേന്ദ്രസര്‍ക്കാരിനും ബാക്കിയുള്ള 50 ശതമാനം സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കും.

അതേസമയം നിലവില്‍ വാക്സിന്‍ കുത്തിവെയ്പ്പിന് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത് 250 രൂപയാണ്. ആശുപത്രികള്‍ വാക്സിന്‍ നേരിട്ട് വാങ്ങാന്‍ തുടങ്ങുന്നതോടെ നിരക്ക് കുത്തനെ കൂടാന്‍ ഇടയാകുമെന്ന് വിലയിരുത്തലുകളുണ്ട്. നേരത്തെ കേന്ദ്ര സര്‍ക്കാരിന് 150 രൂപയ്ക്ക് കിട്ടിയ കോവിഷീല്‍ഡ് വാക്സിന്‍ ഒരു ഡോസിന് ഇപ്പോള്‍ 400 രൂപയാണ് വില. സ്വകാര്യ സ്ഥാപനങ്ങള്‍ ഒരു ഡോസിന് 600 രൂപയും നല്‍കണം. എന്നാല്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാക്സിന്‍ 150 രൂപയ്ക്ക് കേന്ദ്ര സര്‍ക്കാരിന് തുടര്‍ന്നും കിട്ടും.

അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണം ഇതാണെല്ലൊ പിണറായി വിജയനും കൂട്ടരും ശക്തിയുക്തം വാദിക്കുന്നത്!ഇതിനോട് വിയോജിപ്പോടെയാണ് ഈ കുറിപ്പ്.

മുമ്ബ് ഞാന്‍ MP ആയ കാലത്തുള്ള ഒരു അനുഭവം പറയട്ടെ. ഡോ: മന്‍മോഹന്‍ സിംങ്ങ് പ്രധാനമന്ത്രിയായിരിക്കുമ്ബോള്‍ പാര്‍ലിമെന്റില്‍ അദ്ദേഹം ചോദിച്ച ഒരു ചോദ്യം ഇങ്ങനെയായിരുന്നു.

‘കുക്കിംങ്ങ് ഗ്യാസ് സബ്‌സിഡി എല്ലാവര്‍ക്കും നല്‍കേണ്ടതുണ്ടോ? പാവങ്ങളില്‍ പാവങ്ങള്‍ക്ക് മാത്രം നല്‍കിയാല്‍ പോരെ .ഇന്നത്തെ സബ്‌സിഡി നയം അനുസരിച്ച്‌ ടാറ്റയ്ക്കും, ബിര്‍ളയ്ക്കും, മുകേഷ് അംബാനിക്കും, തുടങ്ങി എല്ലാ സമ്ബന്നര്‍ക്കും മധ്യവര്‍ഗ്ഗത്തിനും, സൗജന്യം നല്‍കുന്നതാണ്. ഇത് തിരുത്തേണ്ടതല്ലെ?’

ഈ ചോദ്യത്തോട് ഇന്ത്യന്‍ രാഷ്ട്രീയം ശരിയായി അന്ന് പ്രതികരിച്ചില്ല. വോട്ട് രാഷ്ട്രീയക്കാര്‍ മിണ്ടിയില്ല എന്നാല്‍ മഹാഭാരതത്തിന്റെ ഭാഗ്യമായി മോദി സര്‍ക്കാര്‍ അവതരിച്ചു.

അദ്ദേഹം ആ എക്‌ണോമിസ്റ്റിന് മറുപടി നല്‍കി. അതാണ് BJP സര്‍ക്കാറിന്റെ ഉജ്ജ്വല്‍ യോജന പദ്ധതി അതുവഴി പാപങ്ങളില്‍ പാവങ്ങള്‍ക്ക് കുക്കിംങ്ങ് ഗ്യാസ് ഫ്രീ ആയി നല്‍കിതുടങ്ങി. 10 കോടിയലധികം കുടുംബങ്ങള്‍ക്ക് ആ ആനുകൂല്യം കിട്ടി കഴിഞ്ഞു.സമ്ബന്നര്‍ക്ക് പഴയത് പോലെ സബ്‌സിഡി ഇന്നില്ല എത്ര ധീരമായ മോദിടച്ചുള്ള സാമ്ബത്തികശാസ്ത്രം.

ഇന്ത്യയിലെ ഓയില്‍ കമ്ബനികള്‍ സബ്‌സിഡി വേണ്ട എന്ന് എഴുതി കൊടുക്കാന്‍ ഇടത്തരക്കാര്‍ മുന്നോട്ട് വരണമെന്ന് ആഹ്വാനം ചെയ്തപ്പോള്‍ സബ്‌സിഡി വേണ്ട എന്ന് എഴുതി കൊടുത്ത ഒരാളാണ് ഈ കുറിപ്പ് എഴുതുന്നത്.

ഇത് വലിയ സമ്ബന്നനാണ് എന്ന് കാണിക്കാനുള്ള സംഗതിയായി കരുതരുത് എന്റേയും, ഡോക്ടറായ ഭാര്യയുടെ വരുമാനം വെച്ച്‌ ഉള്ളില്‍തട്ടി പറയട്ടെ ഞങ്ങള്‍ സബ്‌സിഡിക്ക് അര്‍ഹരല്ല എന്ന ബോധ്യം കൊണ്ട് തന്നെയാണ് ഇക്കുറി കൊവിഡ് വാക്‌സിന്‍ എടുത്തതും സൗജന്യമായിട്ടല്ല.

ഇത് നിലപാട് തന്നെയാണ്.. മംഗ്ലൂരു KMC ആശുപത്രിയില്‍ നിന്ന് 250 രൂപ നല്‍കിയാണ് ഗാന്ധിജി ഉപദേശിച്ചത് മനസ്സില്‍ സൂക്ഷിച്ച്‌ കൊണ്ടുളള
ഒരു നിലപാട് തന്നെയാണ് ഇത് ഏറ്റവും പാവപ്പെട്ടവനെ ഓര്‍ക്കുക അവര്‍ക്കാവട്ടെ എല്ലാ സൗജന്യ നയങ്ങളും.

പിണറായി സഖാവെ 2 ലക്ഷം കോടിയിലധികം കടമുള്ള ഒരു സംസ്ഥാനത്തിന്റെ താല്‍കാലി അധിപനാണ് താങ്കള്‍ കൈയ്യടികിട്ടാന്‍ വേണ്ടി ഈ കമ്യൂണിസ്റ്റ് സൗജന്യ രാഷ്ട്രീയ ബഡായി നിര്‍ത്തി പോകൂ സാര്‍

എല്ലാവര്‍ക്കും സൗജന്യമെന്ന നിലപാടിനോട് പരസ്യമായി വിയോജിച്ച്‌ മുമ്ബ് നിയമസഭയിലെ ബജറ്റ് പ്രസംഗങ്ങളില്‍ ശക്തിയുക്തം വാദിച്ച ഒരാളെന്നനിലയില്‍ ഞാന്‍ ആവര്‍ത്തിക്കുന്നു.

കേരളത്തിലെ എല്ലാവര്‍ക്കും വാക്‌സില്‍ സൗജ്യന്യമായി നല്‍കേണ്ടതില്ല, നാം പുന:രാലോചന നടത്താന്‍ സമയമായി.