കോഴിക്കോട്: സംസ്ഥാനത്ത് രോഗവ്യാപനം തടയാന്‍ താല്പര്യം കാണിക്കുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാറിന് വീഴ്ചപറ്റിയെന്നും സുരേന്ദ്രന് ആരോപിച്ചു.
കേന്ദ്ര സര്‍ക്കാറിന്റെ വാക്സിന് നയത്തെ കുറ്റം പറഞ്ഞ് സംസ്ഥാനം വെറുതെ ഇരിക്കുന്നു. വാക്സിന് വിതരണത്തില്‍ സര്‍ക്കാര്‍ ഉന്നയിക്കുന്ന ആരോപണം തെറ്റാണെന്നും കെ. സുരേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്സിനേഷന് നയം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. സാമ്ബത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതിന് പകരം സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ വാക്സിന് ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.