മലയാള സിനിമയിലെ പ്രശ്‌നങ്ങളെ കുറിച്ച്‌ അഭിപ്രായം പറയാത്തത് ഭയം കൊണ്ടല്ല എന്ന് പറയുകയാണ് നടി മഡോണ സെബാസ്റ്റ്യന്‍. ഈ പ്രശ്‌നങ്ങളെ കുറിച്ച്‌ പറയാന്‍ മാത്രം താന്‍ ആളായിട്ടില്ല. അല്ലെങ്കില്‍ പറയാനുള്ള കൃത്യ സന്ദര്‍ഭം ഉണ്ടാകണം. അതില്ലെങ്കില്‍ പറയാതിരിക്കുന്നതല്ലേ നല്ലത് എന്നും നടി ചോദിക്കുന്നു. കൂടാതെ പാര്‍വതിയെ പോലുളളവര്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഗുണങ്ങള്‍ നമുക്ക് കിട്ടുന്നുണ്ട്. അതുകൊണ്ട് അവരോടും നന്ദിയും ബഹുമാനവുമുണ്ടെന്നും മഡോണ .

എന്നാല്‍ നടു പാര്‍വതിയെ പോലുളളവര്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഗുണങ്ങള്‍ നമുക്ക് കിട്ടുന്നുണ്ട്. അതുകൊണ്ട് അവരോടും നന്ദിയും ബഹുമാനവുമുണ്ട്. കൂടാതെ പുരുഷന്മാരുടെ പ്രശ്‌നങ്ങളെ ചെറുതാക്കി കാണിക്കേണ്ട കാര്യവുമില്ല. എന്നെ സംബന്ധിച്ച്‌ കിട്ടുന്ന റോളുകള്‍ മാക്‌സിമം നന്നായി ചെയ്യണമെന്നേ നോക്കാറുള്ളൂ.

സത്യത്തില്‍ സ്റ്റേജ് ഷോകളില്‍ വരാത്തത് പേടി കൊണ്ടാണ്.സിനിമയില്‍ വന്നതിന് ശേഷം അതിനെക്കുറിച്ച്‌ ബോധവതിയാണ്. കുറച്ച്‌ കഴിയുമ്ബോള്‍ മാറുമായിരിക്കും. ആള്‍ക്കൂട്ടത്തിന് ഇടയില്‍ ഇറങ്ങുന്നത് കംഫര്‍ട്ടബിളായിട്ടുളള കാര്യമല്ല.പറ്റുമെങ്കില്‍ ആരും ഇല്ലാത്ത ഇടത്ത് നില്‍ക്കുന്നതാണ് ഇഷ്ടമെന്നും മഡോണ.