ന്യൂഡല്‍ഹി: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ്​ യെച്ചൂരി കോവിഡ്​ ബാധിച്ച്‌​ മരിച്ചു. 35 വയസായിരുന്നു. കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം ഗുഡ്​ഗാവ്​ മേദാന്ത മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്നു. ​

വ്യാഴാഴ്ച വെളുപ്പിന്​ ആരോഗ്യനില വഷളാകുകയും മരിക്കുകയുമായിരുന്നു. മാധ്യമപ്രവര്‍ത്തകനായിരുന്ന ആശിഷ്​ ടൈംസ്​ ഓഫ്​ ഇന്ത്യ, ന്യൂസ്​ 18, ഏഷ്യാവില്‍ സ്​ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു.

സീമ ചിസ്​തി യെച്ചൂരിയാണ്​ ആശിഷിന്‍റെ അമ്മ. അഖില യെച്ചൂരി സഹോദരിയാണ്​. ആശിഷിന്​ കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടര്‍ന്ന്​ സീതാറാം യെച്ചൂരി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. അതിനാല്‍ തെരഞ്ഞെടുപ്പ്​ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായിരുന്നില്ല.