തിരുവനന്തപുരം: സോളാര്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ മുഖ്യപ്രതി സരിത നായര്‍ അറസ്റ്റില്‍. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് കസബ പൊലീസ് ആണ് സരിതയെ അറസ്റ്റ് ചെയ്തത്.

കോഴിക്കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. സരിതയെ അറസ്റ്റ് ചെയ്യാന്‍ സിറ്റി പൊലീസ് കമീഷണര്‍ക്ക് കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

നിരന്തരം വാറന്‍റ് അയച്ചിട്ടും കോടതിയില്‍ ഹാജരാകാത്ത സാഹചര്യത്തിലാണ് അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചത്.