രാജ്യത്തെ  ഏറ്റവും വലിയ നിക്ഷേപ പ്ലാറ്റ്‌ഫോമുകളിലൊന്നായ   അപ്‌സ്റ്റോക്‌സിന്റെ ഇടപാടുകാരുടെ എണ്ണം  ഇക്കഴിഞ്ഞസാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍ 30 ലക്ഷത്തിനു മുകളിലെത്തി.

രവി കുമാര്‍, കവിത സുബ്രഹ്മണ്യന്‍, ശ്രിനി വിശ്വനാഥ് എന്നിവര്‍ ചേര്‍ന്ന് 2009ല്‍ സ്ഥാപിച്ച അപ്‌സ്റ്റോക്‌സ് (ആര്‍കെഎസ്വിസെക്യൂരിറ്റീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നും അറിയപ്പെടുന്നു) ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ബ്രോക്കറേജ്സ്ഥാപനങ്ങളിലൊന്നായി ഉയര്‍ന്നു.

ഇടപാടുകാരുടെ വര്‍ധന പ്രധാനമായും രണ്ടും മൂന്നും നിര പട്ടണങ്ങളില്‍ നിന്നാണെന്നും ഇവരില്‍ ഭൂരിപക്ഷവും ആദ്യമായിനിക്ഷേപകരാകുന്നവരാണെന്നും  സഹസ്ഥാപകനും സിഇഒയുമായ രവി കുമാര്‍ പറഞ്ഞു. കോവിഡ്-19 പകര്‍ച്ചവ്യാധി  ഓഹരിവിപണിയില്‍ നിക്ഷേപം നടത്തുന്നതിനെക്കുറിച്ചു പുതിയ തലമുറയെ ചിന്തിപ്പിക്കുന്നതിനു അവസരമൊരുക്കിയെന്നും, അപ്സ്റ്റോക്സ്ഉപഭോക്താക്കളില്‍  85 ശതമാനവും പ്രതിദിന വ്യാപാരം അവരുടെ മൊബൈലിലൂടെ നടത്തുന്നുവെന്നും, 2019-നെ അപേക്ഷിച്ച്അക്കൗണ്ട് തുറക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ അഞ്ചിരട്ടി വര്‍ധനയാണ് 2020-ല്‍ ഉണ്ടായിട്ടുള്ളതെന്നും, അപ്സ്റ്റോക്സിന്റെവനിതാ അക്കൗണ്ടുകളില്‍ 65 ശതമാനം പേരും ആദ്യമായിട്ടാണ് ഓഹരിയില്‍ നിക്ഷേപം നടത്തുന്നത്. ഇതില്‍ 30 ശതമാനം പേര്‍വീട്ടമ്മമാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.