കൊച്ചി: പ്രമുഖ കെട്ടിട നിര്‍മാണ ബ്രാന്‍ഡായ അപര്‍ണ എന്റര്‍പ്രൈസസ് ടൈറ്റില്‍ ബ്രാന്‍ഡായ വിറ്റെറോ ടൈല്‍സ് ശ്രേണിയിലേക്ക് വിട്രഎന്ന പേരില്‍ പുതിയ വാള് ടൈലുകള്‍ അവതരിപ്പിച്ചു.പ്രീമിയം നിലവാരവും ആധുനിക രൂപകല്‍പ്പനയും സമകാലികഭംഗിയോടുകൂടി വിട്ര 56 ഷേഡുകളില്‍ ലഭ്യമാണ്.
വിട്രയുടെ അവതരണത്തോടെ ബ്രാന്‍ഡിന്റെ വാള് ടൈല്‍ ശ്രേണിയില്‍ നാലു സീരിസുകളിലായി 400ലധികം ഷേഡുകളുണ്ട്.ഇന്ത്യയിലുടനീളമുള്ള 275 ഡീലര്‍മാരിലൂടെ വിട്ര ലഭ്യമാണ്.വിറ്റെറോ ടൈല്‍സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 13 ശതമാനം വളര്‍ച്ചനേടി. ഈ സാമ്പത്തിക വര്‍ഷം 50 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.
ഉയര്‍ന്ന നിലവാരമുള്ളതും പ്രീമിയം ഡിസൈന്‍ ഉല്‍പ്പന്നങ്ങളും ഉപയോക്താക്കള്‍ക്ക് നല്‍കുന്നതിന് തങ്ങളുടെ പുതിയ അവതരണങ്ങള്വിഭാവനം ചെയ്യുന്നുവെന്നും ശ്രേണി വിപുലമാക്കുന്നതോടൊപ്പം ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുകയും വിതരണ നെറ്റ്വര്ക്ക്വിപുലമാക്കുന്നതും തുടരുമെന്നും 23 ശതമാനം വര്‍ധിച്ച ഡീലര്‍ നേറ്റ്വര്ക്ക് ഈ വര്‍ഷം 30 ശതമാനമായി ഉയര്‍ത്തുമെന്നും അപര്ണഎന്റര്പ്രൈസസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ അശ്വിന് റെഡ്ഡി പറഞ്ഞു.