മുംബൈ: .ഫേസ്ബുക്കില്‍ പോസ്റ്റ് ​ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഡോക്ടര്‍ മരിച്ചു. ചിലപ്പോള്‍ ഇത് അവസാനത്തെ ​ഗുഡ്മോണിം​ഗ് ആയിരിക്കുമെന്ന് ​പോസ്റ്റിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ കൊവിഡ് ബാധിച്ച്‌ ചികിത്സയിലിരുന്ന 51 വയസ്സുള്ള ഡോക്ട‍ക്ക് ദാരുണന്ത്യം. ഡോക്ട‍ര്‍ മനീഷാ ജാദവാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. മുംബൈ സിറ്റിയിലെ സെവ്രി ടി ബി ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസറാണ് മനീഷ.

എന്നാല്‍ താന്‍ കൊവി‍ഡിനെ തരണം ചെയ്യില്ലെന്ന് ഉറപ്പായെന്ന തരത്തിലായിരുന്നു മനീഷ ഫേസ്ബുക്കില്‍ കുറിച്ചത്. 36 മണിക്കൂ‍ര്‍ പിന്നിടും മുമ്ബ് ഡോക്ടര്‍ മരിക്കുകയും ചെയ്തു. കൊവി‍ഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സുരക്ഷിതമായിരിക്കണമെന്നും മാസ്ക് ധരിക്കണമെന്നും ആവശ്യപ്പെട്ടും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചും നിരവധി ഡോക്ടര്‍മാരാണ് സോഷ്യല്‍ മീഡിയയില്‍ രം​ഗത്തെത്തുന്നത്.