തിരുവനന്തപുരം: തിരുവനന്തപുരത്തെ പാങ്ങപ്പാറയിലുള്ള ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. കുഞ്ചുവീട്ടില്‍ ഭദ്രകാളീ ക്ഷേത്രത്തില്‍ ഇന്നലെ രാത്രിയിലാണ് മോഷണം നടന്നത്.ക്ഷേത്രത്തിന്റെ ഓഫീസിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന നാല് പവന് സ്വര്‍ണവും ആറു കാണിക്ക വഞ്ചികളും ആണ് കവര്‍ന്നത്. കവര്‍ച്ചക്ക് ശേഷം കള്ളന്മാര് തെളിവ് നശിപ്പിക്കാനായി ഓഫീസ് മുറിയില്‍ മഞ്ഞള്‍ പൊടിയും വിതറിയിട്ടുണ്ട്.മോഷണം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കാണിക്കവഞ്ചികള്‍ ഒരു കിലോമീറ്ററിനപ്പുറം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.കഴിഞ്ഞ ദിവസം വൈകീട്ട് ക്ഷേത്രം തുറക്കാനെത്തിയ പ്രസിഡന്റാണ് മോഷണം നടന്ന വിവരം അരിഞ്ഞത്. തുടര്‍ന്ന് ശ്രീകാര്യം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വിരലടയാള വിദഗ്ധര്‍ സ്ഥലത്ത് പരിശോധന നടത്തി. പോലീസ് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍ വന്‍ മോഷണം; നാല് പവന് സ്വര്‍ണവും ആറു കാണിക്ക വഞ്ചികളും കവര്‍ന്നു
