വൂള്‍ഫ് എന്ന സിനിമയിലെ നടന്‍ ഇര്‍ഷാദിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജോ എന്ന കഥാപാത്രത്തെയാണ് ഇര്‍ഷാദ് സിനിമയില്‍ അവതരിപ്പിച്ചത്. ഒടിടി ഫ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. എന്നാല്‍ ഇര്‍ഷാദിന്റെ അഭിനയത്തെ പ്രശംസിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ പ്രിയനന്ദനന്‍. സിനിമ എന്ന വലിയ സ്വപ്നത്തിന്റെ അടുത്തെത്താന്‍ ആള്‍ക്കൂട്ടത്തിലെ ഒരാളായി ഇര്‍ഷാദ് പല തവണ നിന്നിട്ടുണ്ടെന്നും അതൊന്നും അവഗണനായി തോന്നിയെന്ന് ഒരിക്കല്‍ പോലും പരാതിപ്പെട്ടിട്ടില്ലെന്നും പ്രിയനന്ദനന്‍ വ്യക്തമാക്കി.

സമാന്തര പാതയിലൂടെ സഞ്ചരിക്കുന്ന ടി വി ചന്ദ്രന്‍, പവിത്രന്‍ എന്നിവരുടെ പാഠം ഒന്ന് ഒരു വിലാപം, കുട്ടപ്പന്‍, സാക്ഷി എന്നീ സിനിമകള്‍ നടന്‍ എന്ന രീതിയില്‍ ഉയിര്‍പ്പായെങ്കിലും മുഖ്യധാരയിലേക്ക് എത്തിച്ചേരാന്‍ ഇര്‍ഷാദിന് പിന്നെയും കാത്തിരിക്കേണ്ടി വന്നു. ഒരു നടന്‍ എന്ന നിലയില്‍ ഇര്‍ഷാദ് അടയാളപ്പെട്ട് തുടങ്ങിയെന്ന് പ്രിയനന്ദനന്‍ പറഞ്ഞു.