മാക്സ് ആശുപത്രികളില്‍ അടിയന്തരമായി ഓക്സിജന്‍ സപ്ലൈ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാറിന് ദില്ലി ഹൈക്കോടതി നിര്‍ദേശം. അവശ്യത്തിന് ഓക്‌സിജന്‍ ഇല്ലെന്ന് കാണിച്ചുകൊണ്ട് മാക്സ് ആശുപത്രി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

ആവശ്യമെങ്കില്‍ വ്യാവസായിക ആവശ്യത്തിനുള്ള ഓക്സിജന്‍ സപ്ലൈ നിര്‍ത്തി അത് ആശുപത്രികള്‍ക്ക് നല്‍കണം.

ഓക്‌സിജന്‍ ആവശ്യമുള്ള ഗുരുത്തരവസ്ഥയുള്ള രോഗികളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്ന് ദില്ലി ഹൈക്കോടതി കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കി.