തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബി.ജെ.പി ഹെല്പ് ഡെസ്ക് തുടങ്ങുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. എല്ലാ രാഷ്ട്രീയ പരിപാടികളും മാറ്റിവെച്ച് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങാന്‍ സംസ്ഥാന ഭാരവാഹി യോഗത്തില്‍ തീരുമാനിച്ചതായും സുരേന്ദ്രന് പറഞ്ഞു.
വാക്സിന് സംബന്ധിച്ച് അനാവശ്യ ഭീതി പരത്തരുത്. മെയ് 1 മുതല്‍ പ്രായപൂര്‍ത്തിയായ എല്ലാ പൗരന്മാര്ക്കും വാക്സിന് നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നിട്ടും വാക്സിന് ഇല്ല എന്ന പ്രചരണം നടത്തി അനാവശ്യമായി പ്രധാനമന്ത്രിക്ക് കത്തയച്ച് ജനങ്ങളെ ഭീതിയിലാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. വാക്സിന് കയ്യിലുണ്ടായിരുന്നപ്പോള്‍ 13 ശതമാനം വിതരണം മാത്രമാണ് കേരളത്തില്‍ നടന്നതെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ എല്ലാ പൗരന്മാര്ക്കും വാക്സിന് സൗജന്യമായി നല്‍കുമെന്ന് അറിയിച്ച മുഖ്യമന്ത്രി ഇപ്പോള്‍ വാക്സിനായി കേന്ദ്രത്തിന് കത്തയച്ച് കാത്തിരിക്കുകയാണ്. േകന്ദ്രസര്‍ക്കാര്‍ നല്കുന്ന വാക്സിന് വിതരണം ചെയ്യുന്ന പോസ്റ്റ്മാന്റെ പണി മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.