കഥ തുടരുന്നു എന്ന ചിത്രത്തിന് ശേഷം ജയറാം – സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. 2010ലാണ് കഥ തുടരുന്നു പ്രേക്ഷകരിലേക്ക് എത്തിയത്. പതിമൂന്നു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം, നടി മീരാജാസ്മിനും ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.

സംവിധായകന്‍ സത്യന്‍ അന്തിക്കാടിനൊപ്പം കഥ കേള്‍ക്കുന്നതിന്റെ സന്തോഷം പങ്ക് വച്ച്‌ ജയറാം ഷെയര്‍ ചെയ്ത ചിത്രം വൈറലായിരിക്കുകയാണ് പേജില്‍ ജയറാം ഇങ്ങനെ കുറിച്ചിരിക്കുന്നു –
“33 വര്‍ഷത്തെ സൗഹൃദം, പുതിയ സിനിമയുടെ കഥ പറഞ്ഞു തുടങ്ങുമ്ബോള്‍ നീഡ് യുവര്‍ ബിഗ് നിംഗ്സ്”