ഗുജറാത്ത്: കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ആര്.ടി.പി.സി.ആര് പരിശോധന മാത്രം മതിയാകില്ലെന്ന് ഗുജറാത്തിലെ ഡോക്ടര്‍മാര്‍. സി.ടി. സ്കാന്‍ കൂടി വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശ്വാസകോശത്തില്‍ രോഗബാധ അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് സി.ടി. സ്കാന്‍ ചെയുന്നത്. ആര്.ടി.പി.സി.ആര് പരിശോധനയില്‍ കോവിഡ് നെഗറ്റീവായ പലരുടെയും ശ്വാസകോശത്തില്‍ രോഗ ബാധയുള്ളതായി ഹൈ റെസലൂഷന്‍ സി.ടി സ്കാനില്‍ തെളിഞ്ഞിട്ടുള്ളതിനാല്‍ സി.ടി. സ്കാനില്‍ രോഗബാധയില്ലെന്ന് കണ്ടെത്തുന്നതുവരെ കോവിഡ് പോസിറ്റീവാണെന്ന മുന്‍ കരുതല്‍ വേണമെന്ന് കാണിച്ച് വഡോദര മുന്‍സിപ്പല്‍ കോര്പറേഷന് അറിയിപ്പ് പുറപ്പെടുവിച്ചു. അതേസമയം, കോവിഡ് നെഗറ്റീവായ ശേഷം ലക്ഷണങ്ങളൊന്നും ഇല്ലാതെ തന്നെ ശ്വാസകോശത്തില്‍ രോഗം വ്യാപിക്കുന്നതായി നിരവധി അനുഭവങ്ങളുണ്ടെന്ന് പകര്‍ച്ച രോഗ വിദഗ്ദന് ഡോ. ഹിദന്‍ കരേലിയ പറയുന്നു.
ആര്.ടി.പി.സി.ആര് നെഗറ്റീവായാലും സി.ടി സ്കാന്‍ കൂടി ചെയ്യണമെന്ന് ഗുജറാത്ത് ഡോക്ടര്‍മാര്‍
