ബീജിംഗ്: തായ്‌വാന് വേണ്ടി ജപ്പാനും അമേരിക്കയും ഇറക്കിയ സംയുക്തപ്രസ്താവനയെ നിശിതമായി വിമര്‍ശിച്ച്‌ ചൈന രംഗത്ത്. തായ്‌വാന്‍ വിഷയത്തില്‍ നിരന്തരം വാര്‍ത്തകള്‍ പുറത്തുവിടുന്ന ചൈനീസ് മാദ്ധ്യമങ്ങള്‍ പക്ഷെ ജപ്പാന്‍ അമേരിക്ക സംയുക്ത പ്രസ്താവനയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ചൈനയില്‍ പ്രചരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയാണ്.

തായ്‌വാന്‍ ചൈനയുടെ അവിഭാജ്യഘടകമാണ്. സ്വാതന്ത്ര്യം എന്ന് തായ്‌വാന്‍ പറയുമ്ബോള്‍ അത് യുദ്ധത്തിനുള്ള ആഹ്വാനമാണ്. അതിനേക്കാള്‍ അപകടമാണ് വിദേശരാജ്യങ്ങളെ കൂട്ടുപിടിച്ചുകൊണ്ട് തങ്ങള്‍ക്കെതിരെ നടത്തുന്ന നീക്കം. ഇതിനെതിരെ അന്താരാഷ്ട്ര തലത്തിലെ സമ്മര്‍ദ്ദങ്ങളെ ബീജിംഗിന്റെ ആഭ്യന്തര വിഷയമെന്ന നിലയില്‍കണ്ട് പ്രതികരിക്കുമെന്നാണ് ചൈനയുടെ വിശദീകരണം.

തായ്‌വാനെ പിന്തുണച്ചുകൊണ്ട് ചൈനയ്‌ക്കെതിരെ നടത്തുന്ന നീക്കങ്ങള്‍ ഉടന്‍ നിര്‍ത്തണമെന്നാണ് ജപ്പാനെതിരെ ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചത്.തായ്‌വാന്‍ കടലിടുക്കിലെ ചൈനയുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവും സമ്മതിക്കില്ലെന്നും ബീജിംഗ് വ്യക്തമാക്കി.