കണ്ണൂര്‍ : ബി.ജെ.പി കണ്ണൂര്‍ ജില്ലാ അധ്യക്ഷനെ തിരെ സംഘടനാ നടപടിയുണ്ടാകുമെന്ന് വ്യക്തമായ സൂചന നല്കി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്.പാര്‍ട്ടിക്ക് ഏറെ സ്വാധീനമുള്ള തലശേരിയില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എന്‍.ഹരിദാസിന്്റെ നാമനിര്‍ദ്ദേശ പത്രിക തള്ളിപ്പോയത് ഗുരുതരമായ വീഴ്ച്ചയായിട്ടാണ് പാര്‍ട്ടി കാണുന്നതെന്ന വ്യക്തമായ സൂചനയാണ് കെ.സുരേന്ദ്രന് നല്‍കുന്നത്.
തെരഞ്ഞെടുപ്പില്‍ തലശേരിയിലും ഗുരുവായൂരിലും ബി.ജെ.പി സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിപ്പോയത് പാര്‍ട്ടിയെ മുള്‍മുനയിലാക്കിയെന്ന് കെ.സുരേന്ദ്രന്.വ്യക്തമാക്കി.ഇതു സംബന്ധിച്ച് പാര്‍ട്ടി പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ തെരഞ്ഞെടുപ്പില്‍ ഒരു പ്രശ്നങ്ങളുമില്ലാതെ സുഗമമായി മുന്നോട്ടുപോയ മുന്നണി എന്‍.ഡി.എ ആണ്.
എന്നാല്‍ അവസാന നിമിഷം വരെ ഞങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ ഒരേയൊരു കാര്യം തലശേരി, ഗുരുവായൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച വിഷയമാണ്.വീഴ്ച പറ്റിയത് മനഃപൂര്‍വ്വമാണെന്ന് ആരും ഇതുവരെ കണക്കാക്കുന്നില്ല. എന്നാല്‍ ആ വീഴ്ച സംബന്ധിച്ച് സംഘടന എന്ന നിലയില്‍ പരിശോധിക്കും. മാനുഷിക പിഴവായി വേണമെങ്കില്‍ കണക്കാക്കാം.എന്തായാലും പരിശോധന നടത്തിയ ശേഷമാകും നടപടിയെന്നും സുരേന്ദ്രന് വ്യക്തമാക്കിയിട്ടുണ്ട്.