ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു. വളരെ മിതമായ ലക്ഷണങ്ങളേ ഉള്ളൂവെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.

ചെറിയ ലക്ഷണം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയമായത്. താനുമായി സമ്ബര്‍ക്കത്തില്‍ വന്നവരോട് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ അദ്ദേഹം ട്വിറ്ററിലുടെ അഭ്യര്‍ത്ഥിച്ചു. രാഹുലിന് 50 വയസ്സാണ്.

മറ്റൊരു മുതിര്‍ന്ന നേതാവ് മന്‍മോഹന്‍ സിങ്ങിനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നേരത്തെ അദ്ദേഹം രണ്ട് ഡോസ് കൊവാക്‌സിന്‍ സ്വീകരിച്ചിരുന്നു.