ആരാധകര്‍ ഏറെ ആഘോഷമാക്കിയ വിവാഹമായിരുന്നു അമ്പിളി ദേവിയുടെയും ആദിത്യന്‍ ജയന്‍്റെയും. ഇപ്പോഴിതാ, ആദിത്യന്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തി അമ്പിളി ദേവി രംഗത്ത്. ഭര്‍ത്താവ് ആദിത്യന്‍ ജയന്‍ തന്നില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ടുവെന്ന് അമ്പിളി ദേവി വ്യക്തമാക്കി.

‘മാര്‍ച്ചിലാണ് ഞാന്‍ എല്ലാം അറിയുന്നത്. വിവാഹമോചനം വേണമെന്ന് ആദ്ദേഹം എന്നോട് പറഞ്ഞു. ആ സ്ത്രീയോടും ഞാന്‍ സംസാരിച്ചിരുന്നു. ഞങ്ങളുടെ ജീവിതം തകര്‍ക്കരുതെന്നു പറഞ്ഞു. അവരും പിന്‍മാറാന്‍ തയാറല്ല. ഞാന്‍ പ്രസവിച്ചു കിടക്കുകയാണ് എന്നു പോലും ചിന്തിക്കാതെ അടുപ്പത്തിലാകുന്നത് എന്തു കഷ്ടമാണ്. ഒരു സ്ത്രീയും ഇങ്ങനെ ചെയ്യാന്‍ പാടില്ല. എന്റെ ഡെലിവറി കഴിഞ്ഞ ശേഷം അദ്ദേഹം ഇവിടെ വന്നു പോകും എന്നല്ലാതെ ഒരുപാടു ദിവസം തങ്ങിയിട്ടൊന്നുമില്ല. അവിടെയും ഇവിടെയുമായി രണ്ട് റിലേഷനും മുന്നോട്ടു കൊണ്ടു പോകുകയായിരുന്നു’.

‘തല്‍ക്കാലം ഞാന്‍ ഡിവോഴ്സിലേക്ക് പോകുന്നില്ല. ഞാന്‍ മാക്സിമം അദ്ദേഹത്തെ തിരിച്ചു കൊണ്ടു വരാന്‍ ശ്രമിക്കും. എന്നെ ഡിവോഴ്സ് ചെയ്ത് അവരുമായി ബന്ധം തുടര്‍ന്ന് വിവാഹം ചെയ്യാനാണ് അദ്ദേഹത്തിന്‍്റെ പ്ളാന്‍. പക്ഷേ എന്തൊക്കെ സംഭവിച്ചാലും ഞാന്‍ വിവാഹമോചനം കൊടുക്കില്ല.’- അമ്പിളി ദേവി പറയുന്നു.