ആലപ്പുഴ:ഓടിക്കൊണ്ടിരുന്ന ഒമിനിവാന്‍ തീപിടിച്ച്‌ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ആലപ്പുഴ എലിവേറ്റഡ് ഹൈവേ ലായിരുന്നു സംഭവം. ഇരവുകോട് സ്വദേശിയായ ഡ്രൈവര്‍ ജിഷ്ണുവാണ് രക്ഷപെട്ടിരിക്കുന്നത്.
വാഹനത്തിലുണ്ടായിരുന്ന ഹോം അപ്ലൈന്‍സ് സാധനങ്ങള്‍ അഗ്നിക്കിരയായി. കഴിഞ്ഞ ദിവസം പകല്‍ ആയിരുന്നു സംഭവം. ഫാന്‍, വാഷിംഗ് മെഷീന്‍ തുടങ്ങിയവ മാര്‍ക്കറ്റ് ചെയ്യുന്ന കമ്ബനിയുടെ വാഹനത്തിനാണ് തീപിടിച്ചത്.

തുമ്ബോളിയിലെ ഷോറൂമില്‍ നിന്ന് ചങ്ങനാശ്ശേരിയിലെ കടയിലേക്ക് സാധനങ്ങളുമായി പോയപ്പോള്‍ വാഹനത്തിന്റെ പിന്‍ഭാഗത്ത് ബാറ്ററി വച്ചിരുന്ന ഭാഗത്ത് നിന്ന് അസഹനീയമായ ചൂട് അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ജിഷ്ണു വാഹനം നിര്‍ത്തി പുറത്ത് ഇറങ്ങി നോക്കിയപ്പോഴാണ്, കവറില്‍ നിന്നും തീ ആളിപ്പടര്‍ന്നത് കണ്ടത്. ജിഷ്ണു തന്നെയാണ് ആലപ്പുഴ ഫയര്‍ഫോഴ്സില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് എത്തിയ ഫയര്‍ഫോഴ്സ് തീയണച്ചു. വാഹനം പൂര്‍ണമായി കത്തി നശിച്ചു.