തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിയന്ത്രണം. ഒരു സമയം 10 പേരില്‍ കൂടുതല്‍ ദര്‍ശനത്തിന് അനുമതി ഉണ്ടാകില്ല.

ക്ഷേത്രങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ ആറു മുതല്‍ വൈകിട്ട് 7 മണി വരെയാക്കുകയും ചെയ്തു.

ഉത്സവം അടക്കം എല്ലാ ചടങ്ങുകളിലും പരമാവധി പങ്കെടുക്കാന്‍ കഴിയുന്ന ആളുകളുടെ എണ്ണം 75 ആയി പരിമിതപ്പെടുത്തി.

തെര്‍മല്‍ സ്കാനര്‍ വഴി പരിശോധന നടത്തിയ ശേഷം മാത്രമേ ഭക്തരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ.