പ്രധാനമന്ത്രിയുടെ പോര്‍ച്ചുഗല്‍ സന്ദര്‍ശനം റദ്ദാക്കി. റദ്ദാക്കിയത് ഇന്ത്യ- യുറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനുവേണ്ടിയുള്ള യാത്രയാണ്. കൊവിഡ് വ്യാപനം ഇന്ത്യയില്‍ അതിരൂക്ഷമാകുന്ന സഹാചര്യം കണക്കിലെടുത്ത് യാത്ര മാറ്റി വയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മെയ് എട്ടിനാണ് ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം റദ്ദാക്കിയതിനാല്‍ ഉച്ചകോടി വെര്‍ച്വലായി നടത്താന്‍ സാധ്യതയുണ്ട്.