ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രഭുദേവ സംവിധാനം ചെയ്യുന്ന സല്‍മാന്‍ഖാന്‍ ചിത്രം ‘രാധെ’യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. മെയ് 13 ന് ചിത്രം പ്രദര്‍ശനത്തിനെത്തും. സല്‍മാന്‍ഖാന്‍ തന്നെയാണ് റിലീസ് തിയതി പുറത്തുവിട്ടത്. രാധെയുടെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ചിത്രം ഈദിന് റിലീസ് ചെയ്യുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പോസ്റ്ററിന് മികച്ച പ്രതികാരമാണ് ലഭിച്ചത്.

ജാക്കി ഷെറഫ്, ദിശ പടാനി, രണ്‍ദീപ് ഹൂഡ എന്നിവര്‍ ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സല്‍മാന്‍ഖാന്‍, സഹൈല്‍ഖാന്‍, അതുല്‍ അഗ്നിഹഹോത്രി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൊറിയന്‍ ചിത്രമായ ദി ഔട്ട്ലോസ് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് രാധെ.